വേങ്ങര: ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മംഗളം ടെലിവിഷന്‍ ലേഖകനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ക്യാമറാ സ്റ്റാന്റ് വലിച്ചെറിഞ്ഞു, നെറ്റ് സെക്ടര്‍ കേടാക്കി. മംഗളം ചാനല്‍ ലേഖകന്‍ ആര്.രോഷിപാലിനെയാണ് ഒരുസംഘം ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും അസഭ്യംപറയുകയും ചെയ്തത്. ഇന്നലെ രാവിലെ 10ന് വേങ്ങരയിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് വാര്‍ത്ത തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ലേഖകനെയേും ക്യാമറാമാനോടും സിപിഎമ്മിന് അനുകൂലമയാണ് നിങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് ആരോപിച്ച് സംഘം അക്രമണം നടത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലേഖകനെ മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി സന്ദര്‍ശിക്കുകയും കാരണക്കാരായ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മാധ്യമധര്‍മ്മം നിറവേറ്റാന്‍ സഹായിക്കുന്ന നടപടിയാണു മുസ്ലിംലീഗ് എക്കാലത്തും സ്വീകരിച്ചുപോരുന്നതെന്നും ഇതിനു വിപരീതമായ രീതിയിലുണ്ടായ പ്രവൃത്തിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതോടൊപ്പം മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന് അടക്കമുള്ള നേതാക്കള്‍ പ്രതിഷേധിക്കുകയും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: