അയര്‍ക്കുന്നം: ജനരക്ഷാ യാത്രയുടെ പ്രചരണാര്‍ത്ഥം ബിജെപി അയര്‍ക്കുന്നം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആനന്ദ്.ആര്‍.നായരുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. ജില്ലാ വൈസ് പ്രസിഡന്റെ് ടി.കെ. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്. ഹരിപ്രസാദ്,സര്‍ജു മണര്‍കാട്,പി.എസ്.ചന്ദ്രചൂഡന്‍,പ്രസാദ് കുന്നുംപുറം,ബിനു തിരുവഞ്ചൂര്‍,എന്‍.കെ.റെജി,പഞ്ചായത്ത് അംഗങ്ങളായ അനീഷ്.കെ.നായര്‍,പ്രകാശ് ഞള്ളങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
കുറിച്ചി: ജനരക്ഷാ വിളംബര യാത്ര കുറിച്ചി പഞ്ചായത്തിലുടനീളം സഞ്ചരിച്ചു. ബിജെപി പഞ്ചായത്ത് പ്രസിന്റ് കുഞ്ഞുമോന്‍ ഉതിക്കല്‍ യാത്ര നയിച്ചു.മണ്ഡലം സെക്രട്ടറി കെ.കെ. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍. മഞ്ജീഷ്,പഞ്ചായത്ത് സെക്രട്ടറി രതീഷ് കുറിച്ചി, അമ്പിളി വിനോദ് ,കിഷോര്‍ ഗോവിന്ദ്, ശരത്ത് കുമാര്‍ എസ് എസ്,സബിന്‍ കുറിച്ചി,ബിജുമോന്‍ വടക്കേറ്റില്‍, സുഭാഷ് ചെമ്പുചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: ബിജെപി സംസ്ഥാ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ച് ബിജെപി ഞീഴൂര്‍ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹന പ്രചരണ വിളംബര ജാഥ നടത്തി. ഞീഴൂര്‍ ടൗണില്‍ നിന്ന് ആരംഭിച്ച ജാഥ ജില്ലാ കമ്മിറ്റി അംഗം ജയപ്രകാശ് തെക്കേടത്ത് ഉദ്ഘാടനം ചെയ്തു.
ബിജെപി ഞീഴൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.ജോസ് പ്രകാശ്, നിയോജക മണ്ഡലം സെക്രട്ടറി പി.സി.രാജേഷ്, പട്ടികജാതി മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ കെ .മോഹന്‍, അനില്‍കുമാര്‍ മാളിയേക്കല്‍, അരുണ്‍കുമാര്‍, മോഹനന്‍ തെക്കേക്കര, ഉഷാ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
















