കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര കോട്ടയം ജില്ലയില്‍ എത്തിച്ചേരുന്ന 12ന് ഗതാഗത തടസ്സം സൃഷ്ടിക്കില്ലെന്ന് ജില്ലാ പ്രസിഡന്റ് എന്‍. ഹരി അറിയിച്ചു. ജില്ലാ അതിര്‍ത്തിയായ നീര്‍പ്പാറയില്‍നിന്നും കടുത്തുരുത്തിയിലെ സമ്മേളന നഗരിയിലേക്കും പദയാത്ര ആരംഭിക്കുന്ന ഏറ്റുമാനൂരിലേക്കും യാത്ര എത്തിച്ചേരുന്നത് വാഹന മാര്‍ഗ്ഗമായിരിക്കും. ഉച്ചയ്‌ക്ക് 2.30ന് ഏറ്റുമാനൂരില്‍നിന്നും കോട്ടയത്തേക്കുള്ള പദയാത്ര ആരംഭിക്കും. പതിനയ്യായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യാത്ര റോഡിന്റെ ഇടതുവശം ചേര്‍ന്നാവും പുറപ്പെടുക. റോഡിന്റെ ഒരുവശത്തുകൂടി വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുഭാഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍, എന്നിവര്‍ പ്രസംഗിച്ചു.
















