വൈക്കം: ക്ഷേത്രനഗരിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലൗജിഹാദ് നടക്കുന്നുണ്ടെന്നും ഇവരുടെ വലയില്‍പ്പെട്ട് 27 യുവതികള്‍ മതം മാറിയതായി ബി.ജെ.പി.സംസ്ഥാന കൗണ്‍സില്‍ അംഗം വൈക്കം ഗോപകുമാര്‍ പറഞ്ഞു.
എല്ലാവര്‍ക്കും ജീവിക്കണം എന്ന സന്ദേശവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരാണാര്‍ത്ഥം ബിജെപി ടൗണ്‍ കമ്മറ്റി നടത്തിയ വാഹനപ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിഹാദിന് എല്ലാ മതങ്ങളും ഇരയാകുന്നുണ്ട്.ഹിന്ദുക്കള്‍മാത്രമല്ല ക്രിസ്ത്യാനികളും ലൗജിഹാദിനിരയായിട്ടുണ്ട്.ലൗജിഹാദിന്റെ അപകടം ആദ്യം മനസിലാക്കിയത് ക്രിസ്ത്യന്‍ സമൂഹമാണ്. നോന്ത് പെറ്റ അമ്മയെയും കഷ്ടപ്പെട്ട് വളര്‍ത്തിയ അച്ഛനെയും ഉപേക്ഷിച്ച് ലൗജിഹാദില്‍പ്പെട്ട് മക്കള്‍ മതം മാറി അപകടത്തിലേക്ക് പോകുന്ന ദുഃഖം വൃന്ദാകാരാട്ടിന് അറിയാത്തത് വൃന്ദാകാരാട്ടിന് മക്കളില്ലാത്തതിനാലാണ്.അതിനാലാണ് ലൗജിഹാദിനെ അവര്‍ ന്യായികരിക്കുന്നത്്.
മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റു നേതാക്കള്‍ അവരുടെ മക്കളെ സിറിയയിലേക്ക് ആട് മേയ്‌ക്കാന്‍ വിടാന്‍ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. യോഗത്തില്‍.’ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.രാജേഷ്, എസ്.എന്‍.വി രൂപേഷ്,വിനൂപ് വിശ്വം,വി.ശിവദാസ്, സി.എസ്.നാരായണന്‍കുട്ടി,ശ്രീകുമാരി.യു നായര്‍,ഒ.മോഹനകുമാരി,സുധീഷ്,ബിന്ദുകുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















