അഗളി:കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ഊരുകളിലും സൗജന്യ ഗ്യാസ് കണക്ഷനെത്തിച്ച് വനം വകുപ്പ്. പാരമ്പര്യേതര ഊര്‍ജ്ജം ആദിവാസി ഊരുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു ഗ്യാസ് സിലിണ്ടറും, അടുപ്പും വീതമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. ഈവര്‍ഷം ഒറ്റതവണ മാത്രമേ ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുകയുള്ളൂ. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഗുണഭോക്താക്കള്‍ക്ക് സിലിണ്ടര്‍ തീരുന്നതിനനുസരിച്ച് സൗജന്യമായി നിറച്ചുകൊടുക്കുമെന്ന് മണ്ണാര്‍ക്കാട് ഡിഎഫ്ഒ വി.പി.ജയപ്രകാശ് പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പെടുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ 640 ആദിവാസി കുടുംബങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതില്‍ 600 കുടുംബവും അട്ടപ്പാടിയില്‍ നിന്നാണ്. 11ലക്ഷം രൂപയാണ് മേഖലയില്‍ പദ്ധതിക്കായി ചിലവിടുന്നത്. അടുത്ത ആഴ്ച മുതല്‍ അട്ടപ്പാടിയില്‍ പദ്ധതി നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: