Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസിനെ വട്ടം ചുറ്റിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 02:16 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: ട്യൂഷന് പോകാന്‍ മടിച്ച വിദ്യാര്‍ത്ഥിനി സൃഷ്ടിച്ച തട്ടികൊണ്ടുപോകല്‍ കഥ വീട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിച്ചു. ആറ്റിങ്ങല്‍ നഗരവാസിനിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നാടിനെ പരിഭ്രാന്തിക്കിടയാക്കിയ കഥ സൃഷ്ടിച്ചത്. രാവിലെ ട്യൂഷന് പോകുവാന്‍ വീട്ടില്‍ നിന്നിറങ്ങിയ കുട്ടി പരിഭ്രാന്തിയോടെ വീട്ടില്‍ മടങ്ങിയെത്തി തന്നെ വാഹനത്തിലെത്തിയ ചിലര്‍ തട്ടികൊണ്ട് പോകുവാന്‍ ശ്രമിച്ചതായി അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ റസിഡന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളെയും നാട്ടുകാരയും വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ സാന്നിധ്യത്തില്‍ പോലീസിലും അറിയിച്ചു. പോലീസിന് മുന്നില്‍ യാതൊരു പതര്‍ച്ചയും കൂടാതെ വ്യക്തമായ കഥയാണ് പെണ്‍കുട്ടി അവതരിപ്പിച്ചത്. കറുത്ത വാഹനത്തിലെത്തിയ താടിയും മുടിയും വളര്‍ത്തിയ വ്യക്തികളാണ് തട്ടികൊണ്ട് പോകുവാന്‍ ശ്രമിച്ചതെന്നും ബാഗ് കൊണ്ട് അവരെ അടിച്ച ശേഷമാണ് താന്‍ രക്ഷപ്പെട്ട് ഓടിയതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

സംഭവമറിഞ്ഞയുടന്‍ വാഹനം കണ്ടെത്തുവാന്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് തുടങ്ങി. പരിശോധനയില്‍ സംശയകരമായ യാതൊന്നും കണ്ടെത്തിയില്ല. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് നിരവധി വീടുകളുണ്ട്. അത്തരമൊരു സംഭവം നടക്കുവാനുള്ള സാഹചര്യവും ഇല്ലെന്ന് വിലയിരുത്തി. എന്നാല്‍ കുട്ടി ആദ്യം പറഞ്ഞ കഥയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കഴിഞ്ഞപ്പോള്‍ കുട്ടി പറഞ്ഞത് കള്ളമാണെന്ന് പോലീസിന് വ്യക്തമായി.

ഇതിനിടയില്‍ കൂട്ടുകാരിയുടെ വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരി ട്യൂഷന് പോയി കഴിഞ്ഞതായി അവളുടെ അമ്മൂമ്മ പറഞ്ഞെന്നും അറിയിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ ഈ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയിരുന്നില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിക്കുകയും താന്‍ സംസാരിച്ചുവെന്ന് പറഞ്ഞ അമ്മൂമ്മയെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തതോടെ പെണ്‍കുട്ടി സത്യം പറയുവാന്‍ നിര്‍ബന്ധിതയായി. തുടര്‍ന്നാണ് ട്യൂഷന് പോകുവാന്‍ മടിച്ചാണ് ഇത്തരമൊരു നുണ വീട്ടിലെത്തി പറഞ്ഞതെന്ന് വ്യക്തമാക്കിയത്.

ട്യൂഷന്‍ സെന്ററില്‍ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നു. ഇതൊഴിവാക്കാനായിരുന്നു തട്ടികൊണ്ട് പോകല്‍ കഥ. വീട്ടുകാര്‍ പോലീസിലും നാട്ടുകാരെയും അറിയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് സീരിയല്‍ കഥയായി കൂട്ടുകാരിയില്‍ നിന്നും ലഭിച്ചതാണ് കാറിലെത്തി തട്ടികൊണ്ട് പോകുന്ന സംഭവം. അതിലെ കഥാപാത്രങ്ങളില്‍ നിന്നുമാണ് ഒരാളെ താടിവളര്‍ത്തിയയാളെന്നും മറ്റൊരാളെ മുടി നീട്ടി വളര്‍ത്തിയാളെന്നും ചിത്രീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.