പള്ളുരുത്തി: ബുക്ക് ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും പാചകവാതക സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന് പരാതി. വിമല ഏജന്‍സിക്കെതിരെയാണ് പരാതി. ഒരു മാസത്തെ ഇടവേളയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ മലഭ്യമാക്കണമെന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റ നിര്‍ദ്ദേശത്തെ വകവെയ്ക്കാതെയാണ് ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. സിലിണ്ടര്‍ ലഭിക്കാത്ത വീട്ടുകാര്‍ പ്രതിഷേധവുമായി ഏജന്‍സി ഓഫീസിനു മുന്നിലെത്തി.
കൊച്ചി നഗരസഭയുടെ കീഴിലുള്ള നാലു ഡിവിഷനുകളും കുമ്പളങ്ങി പഞ്ചായത്തുമാണ് ഏജന്‍സിയുടെ പരിധിയിലുള്ളത്. ഇരുപതിനായിരം കണക്ഷനുകളാണ് ഏജന്‍സിയുടെ കീഴിലുള്ളത്. പ്രതിമാസം നാല്പതു ലോഡ് സിലിണ്ടര്‍ ലഭിച്ചെങ്കില്‍ മാത്രമേ വിതരണം സുഗമമായി നടത്താന്‍ കഴിയൂ എന്നിരിക്കേ വിതരണം ചെയ്യേണ്ടതിന്റെ പകുതി സിലിണ്ടര്‍ പോലും എത്തുന്നില്ലന്നാണ് ഏജന്‍സി നടത്തിപ്പുകാരന് പറയുന്നത്. കൃത്യമായി പണം അടക്കാത്തതാണ് വിതരണത്തില്‍ തടസ്സം നേരിട്ടതെന്ന് ഐഒസി അധികൃതര്‍ വ്യക്തമാക്കി. ഏജന്‍സിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നാണ് ഐഒസി നിലപാട്. കച്ചേരിപ്പടി പ്രദേശത്തെ വിതരണത്തിന് മറ്റൊരു ഏജന്സിയെക്ക് ഏല്‍പ്പിച്ചിരിക്കുകയാണ്. ഏജന്‍സിയുടെ നിരുത്തവാദ പ്രവര്‍ത്തനത്തിനെതിരെ പരാതികളും പ്രതിഷേധങ്ങളും തുടങ്ങിയിട്ട് നാളുകളേറെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: