കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ കാര്‍ട്ടൂണ്‍ പഠനക്കളരികള്‍ ഉണ്ടാകണമെന്ന് കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് എം.ഡി. സെമിനാരി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ട്ടൂണിസ്റ്റിന്റെ മുഖ്യമാധ്യമം മനുഷ്യനാണ്. ശരീരഭാഷയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് കാര്‍ട്ടൂണിസ്റ്റ് ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.
ക്യാമ്പിന്റെ ഭാഗമായി ‘വിഷരഹിത ഭക്ഷണം’ എന്ന വിഷയത്തില്‍ നടത്തിയ കാര്‍ട്ടൂണ്‍ മത്സരത്തില്‍ ചിറക്കടവ് എസ്ആര്‍വിഎന്‍എസ്.എസ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഭിറാം എസ് ഒന്നാമതെത്തി. രാമപുരം സെന്റ് അഗസ്തിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശ്രാവണ്‍ റ്റി.ജെ രണ്ടാം സ്ഥാനവും മൂലവട്ടം അമൃതാ ഹൈസ്‌ക്കൂളിലെ അഭിറാം അജിത്ത് മൂന്നാം സ്ഥാനവും നേടി. കാര്‍ട്ടൂണിസ്റ്റ് സുകുമാറാണ് വിജയികളെ തെരഞ്ഞെടുത്തത്.
















