മാനന്തവാടി: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും കൃഷി നാശത്തിന്റെയും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുമെന്ന് വനം മന്ത്രി ഡോ.കെ.രാജു. വരയാലില്‍ പുതുതായി സ്ഥാപിച്ച വരയാല്‍ തിരുനെല്ലി മാതൃക ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഡോര്‍മിറ്ററികളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . കൊല്ലപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ നല്കുന്ന അഞ്ച് ലക്ഷം രൂപ പത്ത് ലക്ഷമായി വര്‍ദ്ധിപ്പിക്കും. കൃഷി നാശത്തിന്റെ നഷ്ടപരിഹാര തുകയും ആനുപാതികമായി വര്‍ദ്ധിപ്പിക്കും. പത്ത് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആരംഭിച്ച് കഴിഞ്ഞു. പതിനഞ്ചെണ്ണം കൂടി ആരംഭിക്കും. വനം ജാഗ്രത സമിതികള്‍ മാസത്തില്‍ ഒരു തവണയെങ്കിലും യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച്ച്ച ചെയ്യണം. വയനാട്ടിലെ വന്യമൃഗശല്യം തടയാനായി ഒന്‍പത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. വനമേഘലകളില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഒ.ആര്.കേളു അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചാചായത്ത് പ്രസിഡന്റ്.ടി.ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്, ബ്ലോക്ക് പഞ്ചാായത്തംഗങ്ങളായ ദിനേശ് ബാബു, എന്‍.എം.ആന്റണി ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീജ ബാബു, പി.സുരേഷ് ബാബുു നോര്‍ത്തേണ്‍ സോണ്ചീഫ് വനം കണ്‍സര്‍വേറ്റര്‍ ശ്രാരാവണ് കുമാര്‍ വര്‍മ്മ, അഡീഷണല്‍ വനം കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: