ബത്തേരി:രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാതെ ഉദ്ഘാടന മാമാങ്കത്തിന് മാത്രം വയനാട്ടിലെത്തുന്ന വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ബി.ജെ.പി. കരിദിനമാചരിച്ചു. മന്ത്രിയുടെ ജില്ലയിലെ മുഴുവന്‍ പരിപാടികളും ബി.ജെ.പി. ബഹിഷ്കരിച്ചു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളേയും മനുഷ്യരേയും കൊന്നുതിന്നുമ്പോള്‍ ഇതൊന്നും തങ്ങളുടെ ബാദ്ധ്യതയല്ല എന്ന രീതിയില്‍ കേരള സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. യുടെ ജില്ലാ നേതാക്കള്‍ ഒന്നടങ്കം 23 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചു. ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കരിദിന ആചരണത്തിന്റെ ഭാഗമായി ബത്തേരി സ്വതന്ത്രമൈതാനിയില്‍ സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം കൂട്ടാറ ദാമോദരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ. പ്രേമാനന്ദന്, വി.മോഹനന്, അഡ്വ.പി.സി. ഗോപിനാഥ്, പി.കെ. മാധവന്, എ. സുരേന്ദ്രന്, പ്രശാന്ത് മലവയല്‍, കെ.സി. കൃഷ്ണന്‍കുട്ടി, സാബു പഴുപ്പത്തൂര്‍, സി.ആര്. ഷാജി, രാധ സുരേഷ്, സാവിത്രി കൃഷ്ണന്‍കുട്ടി, മിനി സാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: