വണ്ടൂര്‍: ആയുര്‍വേദ മരുന്ന് വില്‍പ്പനക്കാരനില്‍ നിന്ന് ഉത്തേജക മരുന്നും പണവും പിടിച്ചുപറിച്ച കേസില്‍ വണ്ടൂരില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാളികാവ് ചാഴിയോട് മഞ്ഞക്കടവന് പ്രസീത്(26), പത്തപ്പിരിയം ഉള്ളാട്ടില്‍ ഫാസില്‍(19), എടവണ്ണ ചാത്തല്ലൂര്‍ മുണ്ടുപറമ്പത്ത് സുധീഷ്(18) എന്നിവരെയാണ് വണ്ടൂര്‍ എസ്ഐ പി.ചന്ദ്രന് അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ 30ന് വണ്ടൂര്‍ മണലിമ്മല്പാടം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണ്‍ മുഖേനെ ഓര്‍ഡര്‍ ചെയ്ത ലൈംഗിക ഉത്തേജക മരുന്ന് വിതരണത്തിനെത്തിയ തൃശൂര്‍ സ്വദേശിയായ സെയില്‍സ് എക്സിക്യൂട്ടീവില്‍ നിന്ന് പ്രതികള്‍ മരുന്നും, രണ്ടായിരം രൂപയും പിടിച്ചുപറിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.
ഒന്നാംപ്രതിയായ പ്രസീത് പോലീസ് സ്റ്റേഷനില്‍ വെച്ച് കൈയില്‍ സ്വയം മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: