മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയിലെ കൈയേറ്റങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ജില്ലാഭരണകൂടം നോട്ടീസ് നല്കി. സ്വയംനീക്കം ചെയ്യാത്തവ മുന്നറിയിപ്പില്ലാതെ പൊളിച്ചു നീക്കും. ചെറുതും വലുതുമായ വഴിയോരകച്ചവട കൈയേറ്റങ്ങളടക്കം 150-ഓളം പേര്‍ക്കാണ് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയത്.
കാല്‍നടയാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസമായാണ് കൈയേറ്റം. അഞ്ച് വര്‍ഷത്തിനകം ഏഴ് തവണ കൈയേറ്റങ്ങള്‍ നീക്കം ചെയ്തുവെങ്കിലും രാഷ്ട്രീയ ഒത്താശയോടെ വീണ്ടും കൈയേറ്റങ്ങള്‍ നടന്നുവരുകയാണെന്നാണ് ആരോപണം.
വിനോദ സഞ്ചാരികള്‍ക്ക് തടസ്സങ്ങളുണ്ടാക്കാതെ ഉന്തുവണ്ടികളില്‍ ചെറുകിട ചില്ലറവില്പന ശാലകള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയുടെ മറവിലാണ് കൈയേറ്റങ്ങളെന്നും ചൂണ്ടിക്കാട്ടുന്നു. മുന്‍കാല കച്ചവടക്കാര്‍ക്കായി പുനരധിവാസ കേന്ദ്രങ്ങളൊരുക്കിയെങ്കിലും ഇവ മറിച്ചുനല്‍കി വീണ്ടും കൈയേറ്റങ്ങള്‍ നടത്തുന്നതായും പറയുന്നു. നഗരസഭയുടെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും നിസ്സഹകരണം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കാലതാമസം സൃഷ്ടിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: