ന്യൂദല്‍ഹി: കിട്ടാക്കടം മൂലമുള്ള പ്രശ്നം പരിഹരിക്കുന്നതിനാകും താന്‍ മുന്‍ഗണന നല്‍കുകയെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ പുതിയ ചെയര്മാന് രജനീഷ് കുമാര്‍.
അതേ സമയം വളരാനുള്ള ഒരവസരവും പാഴാക്കുകയുമില്ല. വായ്പ്പകള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി എടുക്കും. അദ്ദേഹം പറഞ്ഞു.
നാളെ മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് രജനീഷിന്റെ നിയമനം.നിലവിലെ ചെയര്മാന് അരുന്ധതി ഭട്ടാചാര്യ ഇന്ന് സ്ഥാനമൊഴിയും. ഇപ്പോള്‍ എസ്ബിഐയുടെ മാനേജിങ്ങ് ഡയറക്ടറാണ് രജനീഷ്. 1980 ല്‍ പ്രൊബേഷനറി ഓഫീസറായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: