കുട്ടനാട്: എസ്എന്‍ഡിപി പൊങ്ങ ശാഖയുടെ കീഴിലെ ഗുരുമന്ദിരത്തിലെ ഉച്ചഭാഷിണി പോലീസ് അതിക്രമിച്ചു കയറി അഴിച്ചുകൊണ്ടുപോയതില്‍ പ്രതിഷേധം വ്യാപകം.
ഇന്നലെ രാവിലെയോടെയാണ് നെടുമുടി എസ്‌ഐയുടെ നേതൃത്വത്തില്‍ ഉച്ചഭാഷിണി അഴിച്ചുകൊണ്ടുപോയത്. ശബ്ദമലിനീകരണമാണ് കാരണമായി പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡി പി പ്രകടനം നടത്തി. പോലീസ് നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ എസ്‌ഐ നേരിട്ടെത്തി ക്ഷമ ചോദിക്കുകയും ഉച്ചഭാഷിണി തിരിച്ചെത്തിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
പോലീസ് നടപടിയില്‍ ഹിന്ദു ഐക്യവേദി കുട്ടനാട് താലൂക്ക് സമിതി പ്രതിഷേധിച്ചു. താ ലൂക്ക് പ്രസിഡന്റ് കെ.പി. സുകമാരന്‍, സുനീഷ്, ജില്ലാ ജന. സെക്രട്ടറി സി.എന്‍. ജിനു തുടങ്ങിയവര്‍ സംസാരിച്ചു.
















