കൊല്ലങ്കോട്:മുതലമട തെന്മലയോരത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ മലയോര കര്‍ഷകര്‍ ഭീതിയില്‍. വെള്ളാരംകടവ് കിളിമല ഭാഗങ്ങളിലായി ഏഴോളം ആനകളാണ് ഇറങ്ങിയിരിക്കുന്നത്.
ഒരു കുട്ടിയാനയും ആറ് വലിയ ആനകളുമാണ് പ്രദേശങ്ങളില്‍ വിഹരിക്കുന്നത്. തെങ്ങ്,കവുങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചതായി കര്‍ഷകര്‍ പറയുന്നു.
ഇവ പറമ്പിക്കുളം വനം വനമേഖലയില്‍ നിന്നും മലയിറങ്ങി ചെമ്മണാംമ്പതി വഴി വന്നതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സോളാര്‍ വേലികള്‍ സ്ഥാപിച്ചെങ്കിലും ഇവ നശിപ്പിക്കപ്പെട്ട നിലയിലാണ്. ചെമ്മണാംമ്പതി വഴിയുള്ള ആനത്താരയില്‍ ട്രഞ്ച് ഉണ്ടാക്കണമെന്ന ആവശ്യം ഇതുവരെ നിറവേറ്റിയിട്ടില്ല.
സ്വകാര്യവ്യക്തികള്‍ മല കൈയേറി വ്യാപകമായി മാവുകൃഷി ചെയ്യുന്നതും കാട്ടാനയിറങ്ങുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: