ആലപ്പുഴ: കയര്‍ വ്യവസായ രംഗത്തെ ആധുനികവല്‍ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കയര്‍-പ്രകൃതിദത്ത നാരുത്പന്നങ്ങളുടെ അന്താരാഷ്‌ട്ര പ്രദര്‍ശന-വിപണന മേളയായ കയര്‍ കേരള 2017ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത കയര്‍ത്തൊഴിലാളികള്‍ക്ക് മിനിമം 200 ദിവസം തൊഴില്‍ ഉറപ്പാക്കത്തക്ക പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. കയര്‍ കേരള 2017ലൂടെ 150 കോടി രൂപയുടെ വില്‍പന ലക്ഷ്യമിടുന്നതായി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചകിരി ഉത്പാദനത്തിനായി 1000 ചകിരി മില്ലുകള്‍ തുടങ്ങും. കയര്‍ ഉത്പന്ന വിപണനത്തിനായി ദേശീയ വിപണന ശൃംഖല സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. തോമസ് ഐസക് രചിച്ച ‘കേരള കയര്‍: അധുനികവല്‍ക്കരണത്തിനായുള്ള അജണ്ട’ പുസ്തകത്തിന്റ പ്രകാശനം കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍, കയര്‍ ഡയറക്ടര്‍ എന്‍. പത്മകുമാറിനു നല്‍കി നിര്‍വഹിച്ചു.
സമ്മേളനത്തിന് മുന്നോടിയായി എസ്ഡിവി മൈതാനത്തു നിന്ന് സാംസ്‌കാരികജാഥ നടന്നു. വൈകിട്ട് അഫ്സലും ജ്യോത്സനയും സംഘവും നയിച്ച ഗാനമേള അരങ്ങേറി.
















