മാനന്തവാടി: കേബിള്‍ മേഖലയെ തകര്‍ക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന സ്റ്റാര്‍ നെറ്റ് വര്‍ക്ക് കുത്തകള്ക്കെതിരെ കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി സിഒഎ മാനന്തവാടി മേഖല കമ്മറ്റി പ്രതിഷേധ പ്രകടനവം നടത്തി. പ്രതിഷേധത്തില്‍ സ്റ്റാര്‍ നെറ്റ്വര്‍ക്ക് എംഡി മര്‍ഡോക്കിന്റെ കോലം കത്തിച്ചു.
പ്രതിഷേധസമരം സിഒഎ ജില്ലാ സെക്രട്ടറി പി.എം ഏലിയാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിജിത്ത് വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു.
സിഒഎ മേഖല സെക്രട്ടറി വിനേഷ് കമ്മന, ജിതേഷ്, അജീഷ്, സുധീഷ്, ബിജു രണ്ടേനാല് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: