അമ്പലപ്പുഴ: രണ്ട് പെണ്‍മക്കള്‍ക്കൊപ്പം വീടില്ലാതെ ദുരിതമനുഭവിക്കുന്ന വിധവയുടെ ജീവിതം നാടിന് നൊമ്പരമാകുന്നു. അമ്പലപ്പുഴ തെക്ക് പതിനാറാം വാര്‍ഡ് കോമന തെക്കുംമുറിയില്‍ ലീജ(38)യും കുടുബവുമാണ് തല ചായ്‌ക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്നത്.
മത്സ്യതൊഴിലാളിയായിരുന്ന ഭര്‍ത്താവ് ലാലു എട്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നര സെന്റ് സ്ഥലത്ത് വാസയോഗ്യമല്ലാത്ത വീടായിരുന്നു ഈ കുടുബത്തിന് ആകെ ഉണ്ടായിരുന്നത്. നേരത്തെ ലാലു ആധാരം പണയപ്പെടുത്തി മത്സ്യഫെഡില്‍ നിന്ന് വായ്‌പയെടുത്തിരുന്നു. വായ്‌പയുടെ പലിശ പോലും തിരിച്ചടക്കാന്‍ നാളിതുവരെയായി ഇവര്‍ക്ക് കഴിഞ്ഞിട്ടുമില്ല. പ്ലസ്ടുവിന് ഒന്നാം ക്‌ളാസ്സോടെ വിജയിച്ച അനില പഠനം തുടരാനാകാതെ അമ്പലപ്പുഴയിലെ ഒരു വസ്ത്രവിതരണ ശാലയില്‍ ജോലി ചെയ്യുകയാണ്.
ഇളയ മകള്‍ ലാവണ്യ പത്താം ക്ലാസ്സിലും പഠിക്കുന്നു. ലീജ ചെമ്മീന്‍ പൊളിച്ച് കിട്ടുന്നതുച്ചമായ വരുമാനമാണ് ഇപ്പോള്‍ ഈ കുടുബത്തിന് ഏക ആശ്വാസം. ലീജയേയും കുടുബത്തേയും സഹായിക്കാന്‍ സന്‍മനസ്സുള്ള സുമനസ്സുകള്‍ ഇന്‍ഡ്യന്‍ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ 6523084348 അക്കൗണ്ട് നമ്പരില്‍ സഹായം നല്‍കുക. ഐഎഫ്എസ് കോഡ്. കഉകആീീീ അ, 177.
















