മുംബൈ: സെന്‍സെക്സ് 79.68 പോയന്റ് നഷ്ടത്തില്‍ 31592.03ലും നിഫ്റ്റി 26.20 പോയന്റ് താഴ്ന്ന് 9888.70ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1500 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1151 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എന്‍ടിപിസി, കോള്‍ ഇന്ത്യ, സിപ്ല, എച്ച്സിഎല്‍ ടെക്, റിലയന്‍സ്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: