കാട്ടിക്കുളം:യുവതിയുടെ മൂന്ന് പവന് ബൈക്ക് യാത്രികര്‍ കവര്‍ന്നു.കാട്ടിക്കുളത്ത് നിന്നും കുറുക്കന്മൂലയിലെ വീട്ടിലേക്ക് സ്ക്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയുടെ മൂന്ന് പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ കവര്‍ന്നത്. കുറുക്കന്മൂല പ്ലാക്കൂട്ടത്തില്‍ നസീറയുടെ മാലയാണ് കവര്‍ന്നത്. വഴി ചോദിക്കാനാണെന്ന് വ്യാജേനെ നസീറയെ തടഞ്ഞു നിര്‍ത്തിയശേഷം മാല പൊട്ടിച്ചെടുത്ത യുവാക്കള്‍ അതിവേഗത്തില്‍ കടന്നുകളയുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.തിരുനെല്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണ്ണാടക രജിസ്ട്രേഷന് ബൈക്കാണ് മോഷ്ടാക്കള്‍ ഉപയോഗിച്ചിരുന്നതെന്നും അവരില്‍ ഒരാള്‍ക്ക് കഷണ്ടിയുണ്ടായിരുന്നെന്നും യുവതി സൂചിപ്പിക്കുന്നു. സംഭവത്തെ തുടര്‍ന്ന് നാലോളം ബൈക്കുകള്‍ ബാവലി ചെക് പോസ്റ്റിന് സമീപം നാട്ടുകാര്‍ തടഞ്ഞുവെച്ചെങ്കിലും സ്ക്കൂട്ടര്‍ യാത്രികരാണ് മാലകവര്ന്നതെന്നുള്ള ആദ്യസമയത്തെ വ്യാജപ്രചരണംമൂലം അവരെ ഒഴിവാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മോഷ്ടാക്കള്‍ കര്‍ണ്ണാടക ഭാഗത്തേക്ക് കടന്ന് കളഞ്ഞതായാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: