ജനിതകമാറ്റം വരുത്തിയ സൊയാബീന്‍ എണ്ണ പരാമ്പരാഗത സൊയാബീന്‍ എണ്ണയേക്കാള്‍ ആരോഗ്യകരമാണെന്നത് തെറ്റാണെന്ന് ഗവേഷകര്‍. മാത്രമല്ല ജനിതകമാറ്റം വരുത്തിയ സൊയാബീന്‍ എണ്ണ കരളിന് ദോഷം ചെയ്യുമെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പുതിയ കണ്ടുപിടുത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗവേഷണത്തിന് നേതൃത്വം നല്കിയ ഫ്രാന്‍സിസ് സ്ലാദിക്കിന്റെ അഭിപ്രായത്തില്‍ സൊയാബീന്‍ ഓയിലിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്നുള്ള കാലങ്ങളായ കെട്ടുകഥയ്ക്ക് വിരാമമാകുകയാണ്.
കരളിലും രക്തത്തിലുമുണ്ടാകുന്ന കൊളസ്ട്രോളിന്റെ അളവില്‍ മറ്റ് ഓയിലുകള്‍ക്കൊപ്പം തന്നെയാണ് ജനിതക മാറ്റം വരുത്തിയ സൊയാബീന്‍ ഓയിലും പ്രവര്‍ത്തിക്കുന്നത്. കരള്‍വീക്കത്തിനും മറ്റും ഈ ഓയില്‍ മറ്റ് ഓയിലുകള്‍ക്കൊപ്പം തന്നെ സാധ്യത കല്‍പ്പിക്കപ്പെടുന്നു. മാത്രമല്ല സൊയാബീന്‍ ഓയിലിനൊപ്പം നിരീക്ഷണ വിധേയമാക്കിയ ഒലീവ് ഓയില്‍ മികച്ച് നില്‍ക്കുന്നതായും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ വെജിറ്റബിള്‍ ഓയിലുകളില്‍ വെച്ച് ആരോഗ്യകരമായത് ഒലിവ് ഓയില്‍ തന്നെയാണ്. സൊയാബീന്‍ ഓയിലുകളേക്കുറിച്ചു മാത്രമാണ് പഠനം നടത്തിയതെന്നും സൊയാബീനിന്റെ മറ്റ് ഉപോല്പ്പന്നങ്ങളായ സൊയാ സോസ്, ടോഫു, സൊയാ മില്‍ക്ക് എന്നിവയുമായി പഠനത്തിന് ബന്ധമില്ലെന്നും ഗവേഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: