തേഞ്ഞിപ്പലം: ഭാരതത്തിന്റെ സംസ്കൃതി തലമുറകളിലേക്ക് പകര്‍ന്ന് നല്‍കണമെന്നും അതുവഴി രാഷ്ട്രത്തേയും സമ്പുഷ്ടമാക്കണമെന്നും സംവിധായകന് അലി അക്ബര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം സര്‍വകലാശാല യൂണിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമവും സരസ്വതി ദക്ഷിണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈന്ദവമായ സംസ്കാരം പോലെ മഹത്തരമായതൊന്ന് മറ്റെവിടെ ലഭിക്കും. ഭഗവദ് ഗീതയും ഉപനിഷത്തും പോലുള്ള ഗ്രന്ഥങ്ങള്‍ നാം പഠിക്കുകയും പഠിപ്പിക്കുകയും വേണം. ഷോഡശ സംസ്കാരങ്ങളാല്‍ ആര്‍ജ്ജിതമായ ജീവിത സംസ്കൃതിയെ അറിയാതെ പോകരുത്. വിദ്യാഭ്യാസവും ചിന്തയും അത്തരത്തില്‍ വാര്‍ത്തെടുക്കണം. സരസ്വതീ ഉപാസകരായി നാം മാറണം. വിദ്യയെയും ജ്ഞാനത്തെയും വെറുത്തവര്‍ നടത്തിയ പടയോട്ടത്തില്‍ കത്തിയെരിഞ്ഞ ലോകപ്രശസ്ത കലാശാലകളെക്കുറിച്ചും പഠിപ്പിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് എം.സ്.ബാലകൃഷ്ണന് അദ്ധ്യക്ഷനായി. അഡ്വ.എന്‍.അരവിന്ദന്, ശ്രീധരന് പുതുമന, മോഹന്‍ദാസ് വാക്കയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: