കോട്ടയം: ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഖിലകേരള പ്രൊഫഷണല്‍ നാടകമത്സരവും സാംസ്‌കാരികോത്സവും 6മുതല്‍ 15വരെ കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട 10 നാടകങ്ങളാണ് വേദിയില്‍ അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും 6.15ന് നാടകമാരംഭിക്കും. പ്രവേശനം സൗജന്യമാണ്. നാടകരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ആര്‍ട്ടിസ്റ്റ് കേശവന്‍ പുരസ്‌കാരം കുട്ട്യേടത്തി വിലാസിനിക്ക് നല്‍കും. ഈ വര്‍ഷം മുതല്‍ സംഘടിപ്പിക്കുന്ന എന്‍എന്‍പിള്ള സ്മാരക പ്രഭാഷണ പരമ്പര സിനിമ നിര്‍മ്മാതാവ് കവിയൂര്‍ ശിവപ്രസാദ് 7ന് ഉദ്ഘാടനം ചെയ്യും. സി.ആര്‍.ഓമനക്കുട്ടന്‍ സ്മാരക പ്രഭാഷണം നടത്തും. ഈവര്‍ഷത്തെ നാടകമത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ 18ന് വൈകിട്ട് 5.30ന് ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം അക്ഷരകലയുടെ എഴുത്തച്ഛന്‍ നാടകം അവതരിപ്പിക്കും.
















