കോട്ടയം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയെ വരവേല്‍ക്കാന്‍ ഒരുക്കുന്ന അലങ്കാര പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എന്‍.ഹരി നിര്‍വഹിച്ചു. ഉദ്ഘാടന വേദിയില്‍ ജില്ലാ അലങ്കാര കമ്മറ്റി കണ്‍വീനര്‍ കെ.എ രവീന്ദ്രന്‍ വാകത്താനം, കോ.കണ്‍വീനര്‍ എസ്.ശരത്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി സുരേഷ്,സംസ്ഥാന സമിതിയംഗം റ്റി.എന്‍ ഹരി, ജില്ലാ സെക്രട്ടറിമാരായ കെ.പി ഭുവനേശ്, റീബാവര്‍ക്കി, മണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍, നേതാക്കളായ അഖില്‍ രവീന്ദ്രന്‍ , കെ.എ തോമസ് എന്നിവര്‍ പങ്കെടുത്തു.
















