ബത്തേരി: കേരളാകോണ്‍ഗ്രസ്(എം)ന്റെ രാഷ്ട്രീയ തീരുമാനം ഡിസംബര്‍ 12ന് കോട്ടയത്തു നടക്കുന്ന പാര്‍ട്ടി മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് എം സംസ്ഥാന ചെയര്മാന് കെ എം മാണി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണിയിലേക്ക് വരണമെന്ന യുഡിഎഫ് നേതാക്കളുടെ സ്നേഹപ്രകനത്തിന് നന്ദിയുണ്ട്. മുന്നണി നല്ലതാണങ്കിലും ഇതില്ലാതെയും നിലനില്‍ക്കാമെന്ന് കേരളാകോണ്‍ഗ്രസ്സ് തെളിയിച്ചതായും അതു കൊണ്ടുതന്നെ തങ്ങള്‍ക്ക് യാതൊരു ബാധ്യതയും ആരോടുമില്ലന്നും കെ എം മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: