കൂറ്റനാട്:പെരിങ്ങോട് കൂറ്റനാട് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാഗലശ്ശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രക്ഷോപം ശക്തമാവുകയാണ്.
വര്‍ഷങ്ങളായി ഗതാഗതം ദുഷ്കരമായിരിക്കുന്ന റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. മഴക്കാലമായതോടെ റോഡിലെ കുഴികളില്‍ ചെളിവെള്ളം നിറഞ്ഞ് കാല്‍നടയാത്ര പോലും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. തൃത്താലയുടെ ഭരണസിരാകേന്ദ്രമായ കൂറ്റനാട് എത്തിച്ചേരണമെങ്കില്‍ ഇവിടുത്തുകാര്‍ ഏറെ പ്രയാസം സഹിക്കണം.
രാത്രികാലങ്ങളില്‍ ആശുപത്രകളിലേക്കും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കും റോഡിന്റെ ദയനീയാവസ്ഥ തടസ്സമാകുന്നു. തൃത്താല ബ്ലോക്ക് ഓഫിസ്, നാഗലശ്ശേരി പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ കൂറ്റനാടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റുമായി നിരവധി പേരാണ് ദിവസേന ഈവഴി യാത്ര ചെയ്യുന്നത്.
റോഡ് ഗതാഗത യോഗ്യമല്ലാതായി നാളുകളേറെ കഴിഞ്ഞെങ്കിലും നേരെയാക്കുന്നതിനുള്ള യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന പരാതിയാണ് ജനങ്ങള്‍ക്ക്. റോഡിന്റെ ടാറിങ്ങ് കഴിഞ്ഞിട്ട് ആറ് വര്‍ഷത്തോളമായി. ഇതിനിടെ റോഡിന്റെ തകര്‍ച്ച കണക്കിലെടുത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനായി 2016-2017 സാമ്പത്തികവര്‍ഷത്തില്‍ 10 ലക്ഷം രൂപ നാഗലശ്ശേരി പഞ്ചായത്ത് വകയിരുത്തിയിരുന്നു.
തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍വരെ പൂര്‍ത്തിയായിട്ടും റീടാറിങ് ജോലികള്‍ മാത്രം നടന്നില്ല. സാഹസീക യാത്രയില്‍ ഇടക്കിടെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി ഓട്ടോറിക്ഷക്കാരടക്കമുള്ളവര് പറയുന്നു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാഗലശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി. തൃത്താല മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.എസ്. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.കെ.ശശിധരന് അദ്ധ്യക്ഷത വഹിച്ചു. ദിനേശന് എറവക്കാട്, ടി.ധര്മരാജന്, ശ്രീനി തെക്കേതില്‍, കേസരി സുബ്രു, ടി.പി.സനല്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: