വാളയാര്‍:കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു.
രാവിലെ പഞ്ചായത്ത് പ്രസിഡന്റിനു പരാതി നല്‍കാനെത്തിയ നാട്ടുകാരെ പോലീസ് തടയുകയും പ്രകോപനമുണ്ടാക്കിയെന്നും ആരോപിച്ചായിരുന്നു സമരം. പഞ്ചായത്ത് ഓഫീസസ് ഗേറ്റ് അകത്തു നിന്നു പോലീസ് പൂട്ടിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകള്‍ പ്രദേശത്തെത്തി സമരം ശക്തമാക്കി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മൂന്നരമണിക്കൂര്‍ നീണ്ട ഉപരോധം പിന്‍വലിച്ചത്.
വല്ലടി, പയറ്റുകാട്, വേനോലി, കൊട്ടാമുട്ടി, ആറ്റുപതി, വാളയാര്‍, വാധ്യാര്‍ചള്ള തുടങ്ങിയ മേഖലയില്‍ നിന്നുള്ള കര്‍ഷകരും പാടശേഖര സമിതിക്കാരും സമരത്തിനെത്തി. അതേസമയം സമരത്തില്‍ പങ്കെടുത്ത ഡിസിസി അംഗങ്ങള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ പഞ്ചായത്ത് വൈസസ്പ്രസിഡന്റിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: