പട്ടാമ്പി:വല്ലപ്പുഴയില്‍ സിപിഎം, എസ്ഡിപിഐ സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു.കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ എസ്ഡിപിഐ പ്രവര്‍ത്തകനായ സെയ്തലവി എന്ന മാനുവിനെ രണ്ട് മുഖംമൂടിധാരികള്‍ വീടിന് സമീപത്തുനിന്നും വെട്ടി പരിക്കേല്‍പ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നരയോടെ ഡിവൈഎഫ്ഐ വല്ലപ്പുഴ മേഖല സെക്രട്ടറിയായ കണ്ടാളത്ത് വേളിത്ത് നാസറി((32)നെയും ചിലര്‍ അക്രമിച്ചു. വലതുകയ്യിനും മുതുകിനുമാണ് വെട്ടേറ്റത്. വെട്ടേറ്റ നാസറിനെ ചെര്‍പ്പുളശ്ശേരി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലത്ത് പതിനൊന്ന് മണിക്ക് വല്ലപ്പുഴ യാറത്തിലുള്ള തന്റെ സ്ഥാപനത്തിലേക്ക് വരുന്നവഴി പെട്രോള്‍ പമ്പിന് മുന്‍വശത്ത് വെച്ചാണ് വെട്ടേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സെയ്തലവി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും ,നാസര്‍ ചെര്‍പ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മൂന്ന് മാസം മുമ്പും ഇവിടെ സിപിഎം, എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു.
ഇതിന്റെ തുടര്ച്ചയെന്നോണമാവം ഇന്നലെയും സംഘര്‍ഷം നടന്നിട്ടുള്ളതെന്നാണ് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് അധികാരികളും പോലീസ് സന്നാഹവും വല്ലപ്പുഴയിലെത്തി. അക്രമസംഭവത്തെ തുടര്‍ന്ന് വാടാനാംകുറുശ്ശിയിലുള്ള എസ്ഡിപിഐ ഓഫീസ് പോലീസ് റെയ്ഡ് ചെയ്തു.
റെയ്ഡില്‍ പോലിസ് ഉപയോഗിക്കുന്ന യൂണിഫോം കാക്കി ട്രൗസര്‍ ഇരുമ്പ് കമ്പികള്‍ വടിവാള്‍ തുടങ്ങിയ മാരാകായുധങ്ങള്‍ കണ്ടെത്തി.
ഓഫീസിന്റെ നിലത്ത് രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. എസ്.പി.പ്രീതേഷ് കുമാര്‍ ഡിവൈഎസ്പി സെയ്തലവി പട്ടാമ്പി സി.ഐ രമേശ് എന്നിവരുടെ നേതൃത്യത്തിലാണ് പരിശോധന നടന്നത്.സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: