മാന്നാര്‍: മാന്നാര്‍ പതിന്നാലാം വാര്‍ഡ് വലിയ കുളങ്ങര രാജഗിരിയില്‍ വീട്ടില്‍ മാധവന്റെ മകന്‍ ദേവരാജനെ (62) കാണാതായതായി പരാതി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കടബാദ്ധ്യതകള്‍ അവസാനമായി തീര്‍ക്കാമെന്ന് പറഞ്ഞിരുന്നത് കഴിഞ്ഞ 30 നായിരുന്നു. 29ന് രാവിലെ 9.30ന് ആലപ്പുഴയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോയ ദേവരാജന്‍ 30ന് അവിടെ എത്തുകയും, വൈകിട്ട് അഞ്ചിന് തിരികെ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയില്ല. മാന്നാര്‍ ആലുംമൂട് ജങ്ഷനു സമീപമുള്ള പച്ചക്കറി കടയിലെ കണക്കെഴുത്ത് ജോലിയായിരുന്നു ദേവരാജന്.
















