ന്യൂദല്‍ഹി: ആര്‍ബിഐ പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. റിപ്പോ (ആര്‍ബിഐ ബാങ്കുകള്‍ക്ക് വായ്പ നല്കുന്ന പലിശ നിരക്ക്) നിരക്ക് ആറു ശതമാനമായി തുടരും. ആഗസ്റ്റില്‍ റിപ്പോ നിരക്കില്‍ .25 ശതമാനം കുറവ് വരുത്തിയിരുന്നു. സിആര്‍ആര്‍ (കാഷ് റിസര്‍വ്വ് റേഷ്യോ- ബാങ്കുകള്‍ കരുതല്‍ ശേഖരമായി സൂക്ഷിക്കേണ്ട തുക) നാലു ശതമാനമായി തുടരും.
പണപ്പെരുപ്പത്തില്‍ നേരിയ വര്ദ്ധനയുള്ളതിനാലാണ് പലിശ കുറയ്ക്കാത്തത്. എസ്എല്‍ആര്‍(ബാങ്കുകള്‍ സ്വര്‍ണ്ണമായും കടപ്പത്രങ്ങളായും മറ്റും കരുതിവെക്കേണ്ടത്) .50 ശതമാനം കുറച്ച് 19.5 ശതമാനമാക്കി. അത്രയും തുക കൂടി വായ്പകള്‍ക്കും മറ്റും നല്കാന് ഇതുവഴി ബാങ്കുകള്‍ക്ക് വഴി തുറക്കും.
ആഗസ്റ്റില്‍ നാണയപ്പെരുപ്പം 3.36 ശതമായിട്ടുണ്ട്. ഇതാണ് പലിശ കുറയ്ക്കാത്തത്. റിവേഴ്സ് റിപ്പോ(ആര്‍ബിഐ വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിന് നല്കുന്ന പലിശ)യിലും മാറ്റം വരുത്തിയിട്ടില്ല. അത് 5.75 ശതമാനമായി തുടരും. ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണ്(ആറു ശതമാനം) ഇപ്പോഴുള്ളത്.
റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്ത സാഹചര്യത്തില്‍ ഭവനവായ്പകളുടെ പലിശ ഉടന്‍ കുറയില്ല. കഴിഞ്ഞ തവണകളില്‍ റിപ്പോ കുറച്ചതിനെത്തുടര്‍ന്ന് വിവിധ ബാങ്കുകള്‍ ഭവനവായ്പകളുടെ പലിശ കുറച്ചിരുന്നു. ഒന്‍പതരയും പത്തും ശതമാനമായിരുന്ന പലിശ ഇപ്പോള്‍ മിക്ക ബാങ്കുകളിലും എട്ടര ശതമാനമായി കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: