അമ്പലപ്പുഴ: കഞ്ഞിപ്പാടത്ത് സിപിഎമ്മുകാര്‍ ഏറ്റുമുട്ടി. ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്. കഴിഞ്ഞ ദിവസം കഞ്ഞിപ്പാടം പോട്ടത്തറ ഭാഗത്താണ് സിപിഎമ്മുകാര്‍ ഏറ്റുമുട്ടിയത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബ്രാഞ്ച് സെക്രട്ടറിയെ ആശുപത്രിയില്‍ എത്തിച്ച് പരാതി നല്‍കുവാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം മറ്റു ചില നേതാക്കള്‍ ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ബ്രാഞ്ച് സെക്രട്ടറിക്ക് ചില മദ്യ മയക്കുമരുന്നു കണ്ണികളുമായി ബന്ധമുണ്ടെന്ന് എതിര്‍വിഭാഗം ആരോപിച്ചതോടെ വരും ദിവസങ്ങളില്‍ ഏറ്റുമുട്ടല്‍ പ്രദേശവാസികളില്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
















