പിയാജിയോ ഇന്ത്യയില്‍ പുതിയ സ്പെഷല്‍ എഡിഷന് സ്കൂട്ടര്‍ അവതരിപ്പിച്ചു. ‘വെസ്പ റെഡ്’ എന്ന് പേരിട്ട സ്കൂട്ടറിന് 87,000 രൂപയാണ് മഹാരാഷ്ട്ര എക്സ് ഷോറൂം വില. വെസ്പ 125 മോഡലിനെ അടിസ്ഥാനമാക്കിയാണ് വെസ്പ റെഡ് നിര്‍മ്മിച്ചത്. എച്ച്ഐവി, എയ്ഡ്സ് ബോധവല്‍ക്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന റെഡ് എന്ന കമ്പനിയുമായി സഹകരിച്ചാണ് വെസ്പ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
ആഗോള ബ്രാന്‍ഡുകളുമായി സഹകരിച്ച് റെഡ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതാണ് റെഡ് എന്ന സം ഘടനയുടെ രീതി.വെസ്പ 125 മോഡലിനെ അടിസ്ഥാനമാക്കിയുള്ള വെസ്പ റെഡ് ഇന്ത്യന്‍ വിപണിയില്‍ മാത്രമേ ലഭിക്കൂ. വില്‍പ്പനയില്‍നിന്നുള്ള ലാഭം ഇന്ത്യയിലെ എച്ച്ഐവി, എയ്ഡ്സ് പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിലേക്ക് സംഭാവന ചെയ്യും.വെസ്പ 125 മോഡലിനെ അടിസ്ഥാനമാക്കിയാണ് വെസ്പ റെഡ് നിര്‍മ്മിച്ചത്
പൂര്‍ണ്ണമായും ചുവപ്പ് നിറത്തിലാണ് വെസ്പ റെഡ് വിപണിയിലെത്തുന്നത്. പ്ലാസ്റ്റിക് പാനലുകളിലും സീറ്റിലും മറ്റ് ഫീച്ചറുകളിലുമെല്ലാം ചുവപ്പിന്റെ സാന്നിധ്യമാണ്. ക്രോമില്‍ തീര്‍ത്ത വെസ്പ റെഡ് എന്ന ബാഡ്ജ് സ്കൂട്ടറില്‍ കാണാം.
പുതിയ സ്റ്റൈലിംഗ്, ചുവന്ന നിറം എന്നിവ മാറ്റിനിര്‍ത്തിയാല്‍ സ്കൂട്ടറിന്റെ ബേസിക് ഡിസൈന്‍ വെസ്പ 125 യില്നിന്ന് വ്യത്യസ്തമല്ല. വിപണിയില്‍ ഡിമാന്‍ഡ് ഉണ്ടെന്നുകണ്ടാല്‍ 150 സിസി വെസ്പ റെഡ് കമ്പനി പിന്നീട് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: