വിഴിഞ്ഞം: കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ടൂറിസം അവാര്‍ഡ് സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ആന്റ് ആയുര്‍വേദ ഹോസ്പിറ്റലിന് ലഭിച്ചു. ബെസ്റ്റ് ആയുര്‍വേദിക്ക് വെല്‍നസ് സെന്ററിനുള്ള പുരസ്‌ക്കാരമാണ് സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് ആയൂര്‍വേദ ഹോസ്പിറ്റലിന് ലഭിച്ചത്. ഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തില്‍ നിന്നും സോമതീരം മാനേജിംഗ് ഡയറക്ടര്‍മാരായ ബേബിമാത്യൂവും സാറാ ബേബിമാത്യുവും ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.
ഇന്ത്യന്‍ ടൂറിസം മേഖലയിലെ ആയുര്‍വേദ ആശുപത്രികളുടെയും വെല്‍നസ് സെന്ററുകളുടെയും പ്രവര്‍ത്തനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയതിനാലാണ് സോമതീരം ഗ്രൂപ്പ് അവാര്‍ഡിന് അര്‍ഹരായത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് ആയൂര്‍വേദ ഹോസ്പിറ്റല്‍ ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. കേരള സര്‍ക്കാരിന്റെ മികച്ച ആയുര്‍വേദ സെന്ററിനുള്ള പുരസ്‌ക്കാരം തുടര്‍ച്ചയായി നേടിയതുള്‍പ്പെടെ 25ല്‍ പരം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സോമതീരം നേടിയിട്ടുണ്ട്. സോമതീരം ആയുര്‍വേദ റിസോര്‍ട്ട് ലോകത്തിലെ തന്നെ ആദ്യത്തെ ആയുര്‍വേദ റിസോര്‍ട്ടാണ്.
















