തിരുവനന്തപുരം: വാഹനം മോടികൂട്ടുന്നതിനായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പിടികൂടി.
വാഹനനിര്‍മ്മാതാക്കള്‍ ഇറക്കുന്ന വാഹനങ്ങളുടെ ഘടനയിലും രൂപത്തിലും മാറ്റം വരുത്തുമ്പോള്‍ സ്ഥിരതയില്‍ മാറ്റംവരുകയും അതുമൂലം അപകടം നടക്കാനും സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ കൂടുതലായി അപകടത്തില്‍പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം ഡിസിപി ജയദേവിന്റെ നേതൃത്വത്തില്‍ സിറ്റിപോലീസും ഷാഡോപോലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍പരിശോധനയില്‍ വഞ്ചിയൂര്‍, പേട്ട, മ്യൂസിയം, കരമന, പൂജപ്പുര ഭാഗങ്ങളില്‍ നിന്നായി ബുള്ളറ്റ്, ഡ്യൂക്ക്, പള്‍സര്‍, എഫ്ഇസഡ് തുടങ്ങിയ രൂപമാറ്റം വരുത്തിയ മുപ്പതോളം വാഹനങ്ങളാണ് പിടിയിലായത്.
ഇത്തരത്തിലുള്ള മിന്നല്‍ പരിശോധനകള്‍ തുടര്‍ന്നും ഉണ്ടാകുമെന്നും രൂപമാറ്റംവരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.ൂപമാറ്റം വരുത്തിയ മുപ്പതോളം
വാഹനങ്ങള്‍ പിടികൂടി
















