മലപ്പുറം: വെട്ടേറ്റ് തൂങ്ങിയ കാല്പ്പാദവുമായി 350 കിലോമീറ്റര്‍ അലഞ്ഞിട്ടും സര്‍ക്കാര്‍ ആശുപത്രികള്‍ തമിഴ്നാട് സ്വദേശിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. കുറ്റിപ്പുറത്ത് താമസിക്കുന്ന തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രനാണ് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ ചികിത്സ നിഷേധിച്ചത്. കേസ് ഒക്ടോബറില്‍ മലപ്പുറത്ത്് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: