ഒല്ലൂര്‍: ആത്മിക ജ്വല്ലറിയുടെ ചുമര്‍ തുരന്ന് നാലേ മുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ പോലീസ് പിടിയിലായി. ജാര്‍ഖണ്ഡ് സ്വദേശി ബീമണ്ഡലിനെയാണ് ഒല്ലൂര്‍ സി.ഐ -കെ.കെ സജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സാഹസികമായി പിടികൂടിയത്. ഏഴ് പേര്‍ ചേര്‍ന്നാണ് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികളെ പിടികൂടാനുണ്ട്. കഴിഞ്ഞ മാസം 9 നാണ് ചിയ്യാരം സ്വദേശി പേരോത്ത് രഘുനാഥന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയുടെ ചുമര്‍ തുരന്ന് സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന ആഭരണം കവര്‍ന്നത്.
















