കറുകച്ചാല്‍: ഉന്നത നിലവാരത്തില്‍ പണിത ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ കനത്തമഴയെ തുടര്‍ന്ന് പലയിടത്തും ടാറിംഗ് ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. മാമ്മൂട്, കണിച്ചുകുളം, ദൈവംപടി, മാന്തുരുത്തി, ആഴാംചിറ, മൈലാടിവളവ്, ദേവഗിരി കവല തുടങ്ങിയ സ്ഥലങ്ങളില്‍ റോഡിന്റെ പല ഭാഗത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
ഗുണനിലവാരമുള്ള റോഡാണെന്ന ധാരണയില്‍ അമിത വേഗത്തിലെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ ചാടുന്നത് പതിവാണ്. കറുകച്ചാല്‍ അണിയറപ്പടിയില്‍ ഓടയില്ലാത്തതിനാല്‍ വെള്ളം കെട്ടി നില്‍ക്കുന്നതും റോഡിന്റെ തകര്‍ച്ചയ്‌ക്കു കാരണമാകുന്നു. മഴ ശക്തി പ്രാപിച്ചതോടെ ചെറിയ കുഴികള്‍ വലിയ ഗര്‍ത്തങ്ങളായി മാറി.
















