ഏറ്റുമാനൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള ജന രക്ഷായാത്രയുടെ മുന്നോടിയായി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹന വിളംബര യാത്ര നടത്തി.
പ്രസിഡന്റ് സുരേഷ് നായര്‍ ജാഥാ കാപ്റ്റന്‍ ആയിരുന്നു. എസ് സി എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രമേശ് കാവി മറ്റം വാഹനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഗണേശ് ഏറ്റുമാനൂര്‍, അനീഷ് വി.നാഥ്, അജി ശ്രീ മുരളി, പുഷ്പലത, എസ് സി എസ്ടി മോര്‍ച്ച ജില്ലാ സെക്രട്ടറി ബി.സിന്ധു, പേരൂര്‍ കെ ജി മുരളീധരന്‍ എന്നിവര്‍ യാത്രയ്‌ക്ക് വിവിധയിടങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കൂടിയ സമാപന സമ്മേളനം കെ ജി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി എംവി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
















