കടമ്പഴിപ്പുറം:പൊതുശ്മശാനത്തിന്റെ നവീകരണം പാതിവഴിയില്‍ നിലച്ചതിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി ശ്മശാന സംരക്ഷണ സമിതി യോഗം ചേര്‍ന്നു.
ഒറ്റപ്പാലം മുന്‍ എംഎല്‍എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും ഒരു കോടി എണ്‍പതിനായിരം രൂപ നവീകരണ പ്രവര്‍ത്തനത്തിനായി അനുവദിച്ചിട്ടും നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.രണ്ടു വര്‍ഷമായിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്ത്തീകരിച്ചില്ലെന്നുമാത്രമല്ല ഫണ്ടില്ലെന്ന കാരണം പറഞ്ഞ് പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണെന്നും യോഗം ആരോപിച്ചു.
എസ്റ്റിമേറ്റില്‍ നിന്നും വ്യതിചലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ അഴിമതിയുണ്ടെന്നും ഇത് വിജിലന്‍സ് അന്വേഷിക്കണമെന്നും,ഇതില്‍ പ്രതിഷേധിച്ച് 16ന് വൈക്കീട്ട് നാലിന് കടമ്പഴിപ്പുറത്ത് സമരപ്രഖ്യാപന പൊതുയോഗം നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. യു.ഹരിദാസന് വൈദ്യര്, പി.കൃഷ്ണന്‍കുട്ടി, വി.എന്‍.കൃഷ്ണന്, വിശ്വനാഥന്, കല്ല്യാണകൃഷ്ണന്‍, എന്‍.കേശവന്, ടി.സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: