പട്ടാമ്പി:വല്ലപ്പുഴയാറം വാടാനാംകുര്‍ശ്ശി റൂട്ടിലുള്ള വെള്ളം കൊള്ളി പാലം അഞ്ച് വര്‍ഷമായി അപകട ഭീതിയില്യാണെന്ന് നാട്ടുകാര്‍.ആകെ ഈ വഴിയിലൂടെ ഒരു ബസ്സ് മാത്രമെ സര്‍വ്വീസ് നടത്തുന്നുള്ളൂ.
സ്കൂള്‍ ബസ്സുകള്‍,ചെറിയ വാഹനങ്ങള്‍, ലോറികള്‍ ദിവസം പ്രതി ഈ റൂട്ടില്‍ ഓടുന്നത് ഭയന്നിട്ടാണ്,വല്ലപ്പുഴ പഞ്ചായത്തിലെ ഒന്‍പത്, പത്ത് വാര്‍ഡുകളുടെ അതിര്‍ത്തിയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.2014ല്‍ യു ഡി എഫ് ഭരണകാലത്ത് പാലക്കാട് വെച്ച് നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചച്ചിരുന്നു.
ഇതേ തുടര്‍ന്ന് കോഴിക്കോട് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ട് എഞ്ചിനിയറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നത്തോടെ ഫണ്ട് ഇതുവരെ കിട്ടിയിട്ടില്ല.പാലത്തിന് ഡിസിപി.യുടെ അംഗീകാരം കിട്ടിയതാണെന്ന് ഷൊര്‍ണ്ണൂര്‍ പിഡബ്ലിയുഡി റോഡ് സെക്ഷന്‍ ഓഫിസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എംപിയും ഇപ്പോഴത്തെ എംഎല്‍എയും പാലം വന്ന് നോക്കിയിരുന്നു.
പാലത്തിന്റെ അവസ്ഥയെക്കുറിച്ച് ജില്ലാ പഞ്ചായത്തിനെയും,ബ്ലോക്കിന്റെയും ശ്രദ്ധയില്‍ പെട്ടുത്തിയിട്ടുണ്ടെങ്കിലും യതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: