സൗന്ദര്യാരാധകരാണ് എല്ലാവരും. സൗന്ദര്യം ആഗ്രഹിക്കാത്തവരും ഉണ്ടാവില്ല. ഇന്ന് വിപണിയിലിറങ്ങുന്ന സൗന്ദര്യവർധക വസ്തുക്കളുടെ നീണ്ട നിര കാണുമ്പോൾ തന്നെ ഇതുമനസ്സിലാകും. എന്നാൽ ഈ ഉത്പന്നങ്ങൾക്കുമുണ്ട് ദൂഷ്യവശങ്ങൾ.
ഏറെ കരുതലോടെ വേണം സൗന്ദര്യവർധനവിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ. നമ്മുടെ കുറവുകളെ മറച്ച് പ്ലസ്‌പോയിന്റുകൾ എടുത്തു കാട്ടാനുള്ള ഉപാധിയാണ് മേയ്‌ക്കപ്പ്. ഉള്ള സൗന്ദര്യം എടുത്തുകാണിക്കലാണ് ചമയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ പ്രായത്തിനും ചേരുംവിധമാവണം മേക്കപ്പ്
സൗന്ദര്യവർധക വസ്തുക്കളുടെ അമിതോപയോഗം ചർമ്മസൗന്ദര്യത്തെ പലരീതിയിലാണ് ബാധിക്കുന്നത്. മുഖക്കുരു, ചർമ്മത്തിൽ ചുളിവ്, കറുത്തപാടുകൾ അങ്ങനെ പല രൂപത്തിലും ഭാവത്തിലും ചർമ്മത്തെ നശിപ്പിക്കുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്.
ഫൗണ്ടേഷൻ ക്രീം ഉപയോഗിക്കുമ്പോൾ
ഫൗണ്ടേഷൻ ക്രീം എന്നത് മേക്കപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ചർമ്മത്തിന്റെ മാറ്റുകൂട്ടാനും മുഖത്തിന്റെ എല്ലാഭാഗത്തെയും കളർടോൺ ഒരുപോലെയാക്കാനും ഫൗണ്ടേഷൻ ക്രീമുകൾ ഉപയോഗിക്കുന്നു.
നല്ല ബ്രാൻഡ് വാങ്ങിയതു കൊണ്ടോ അളവിൽ കൂടുതലുണ്ടോയെന്ന് നോക്കിയതു കൊണ്ടോ കാര്യമില്ല. ചർമ്മത്തോട് എത്രത്തോളം ചേരുന്നുണ്ടെന്നതിലാണ് കാര്യം. കൂടുതൽ ഫൗണ്ടേഷൻ ക്രീം ഉപയോഗിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
ഇന്ന് എല്ലാ സ്ത്രീകളും ഉപയോഗിക്കുന്ന ഒന്നാണ് ലിപ് ഗ്ലോസ്. ചർമ്മത്തിന്റെ നിറത്തിനിണങ്ങുന്ന തരത്തിലുള്ള ലിപ്കളർ വേണം തിരഞ്ഞെടുക്കാൻ. ലിപ്‌ലൈനർ കൊണ്ട് വരച്ച് ലൈനിനുള്ളിലൂടെ ലിപ്സ്റ്റിക്കിടുന്ന രീതിയൊക്കെ പഴഞ്ചനായിക്കഴിഞ്ഞു. ചുണ്ടുകളെ സംരക്ഷിക്കുന്ന, കൃത്രിമത്വം തോന്നാത്ത നിറങ്ങൾ വേണം ഉപേയാഗിക്കാൻ.
ഫേസ്പൗഡറുകളുടെ ഉപയോഗത്തിലും വേണം ശ്രദ്ധ. മുഖത്തെ എണ്ണമയം അകറ്റി തിളക്കം നൽകാൻ സഹായിക്കുന്നതാണ് പൗഡറുകൾ. എന്നാൽ ഇത് അളവിൽ കൂടുതൽ ഉപയോഗിക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകാൻ കാരണമാകും. വെള്ളനിറമുള്ളതിനേക്കാൾ ഇളം ചന്ദനനിറമുള്ള ഫേസ്പൗഡറുകളാണ് നല്ലത്. ചർമ്മം കൂടുതൽ പ്രകാശമുള്ളതായി തോന്നിപ്പിക്കുന്നു.
ഐഷാഡോകൾ കൺപോളകളുടെ പുറത്തു പുരട്ടുന്നതിനാൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. മികച്ചഗുണനിലവാരമുള്ള ഐഷാഡോകൾ മാത്രം ഉപയോഗിക്കുക. കണ്ണിനു കൂടുതൽ തിളക്കവും ആകർഷണവും നൽകാൻ സഹായിക്കുന്നു. കണ്ണിനുള്ളിൽ പോകാതെ ശ്രദ്ധയോടെ വേണം ഐഷാഡോ പുരട്ടാൻ.
മെറ്റാലിക് ഐഷാഡോ ഉപയോഗിച്ചാൽ അധികനേരം വയ്‌ക്കാതിരിക്കാൻ ശ്രദ്ധിക്കുക. മസ്‌കാര ഉപയോഗിക്കുമ്പോൾ കണ്ണിനുള്ളിൽ പോകാതെ ശ്രദ്ധിക്കണം. കണ്ണുകൾക്ക് വലിപ്പം തോന്നിപ്പിക്കാനും കൺപീലികൾ കൂടുതൽ കറുപ്പുള്ളതാക്കാനും മസ്‌കാര സഹായിക്കുന്നു. മസ്‌കാര ഉപയോഗിക്കുമ്പോൾ കണ്ണുകൾ നന്നായി തുറന്നു പിടിക്കണം. കഴിവതും കെമിക്കലുകൾ ചേരാത്ത മസ്‌കാരവേണം ഉപയോഗിക്കാൻ.
ടിപ്‌സ്
$ വേനൽക്കാലത്ത് വരൾച്ചയിൽ നിന്ന് ചർമ്മം സംരക്ഷിക്കുന്നതിനായി ഒരു കഷണം പഴുത്ത പപ്പായ മുഖത്തും കഴുത്തിലും പുരട്ടുക. ചർമ്മത്തിനു മൃദുത്വവും പ്രകാശവും നൽകാൻ പപ്പായക്കു കഴിയും.
$ പാലും പഴവും ചേർത്തുണ്ടാക്കിയ പേസ്റ്റ് മുഖത്തു പുരട്ടി 20 മിനിറ്റ് വയ്‌ക്കുക. അതിനുശേഷം തണുത്തവെള്ളത്തിൽ കഴുകുക.
$ എല്ലാ ചർമ്മത്തിനുമനുയോജ്യമായ ഒന്നാണ് തേൻ. മുഖത്തും കഴുത്തിലും തേൻ പുരട്ടുന്നത് നല്ലതാണ്. കുറച്ചുസമയത്തിനു ശേഷം കഴുകുക.
$ ചർമ്മത്തിന് മൃദുത്വവും തെ ളിമയും നൽകാൻ തേനിൽ മുട്ടവെള്ള ചേർത്ത് മുഖത്ത് പുരട്ടിയാൽ മതി.
$ നാരങ്ങാനീര്, തേൻ, വെജിറ്റബിൾ ഓയിൽ എന്നിവ യോജിപ്പിച്ച് മുഖത്തുപുരട്ടുക. 10 മിനിറ്റിനുശേഷം പയറുപൊടി ഉപയോഗിച്ച് കഴുകിക്കളയുക.
$ കുക്കുംബർ നീരും തണ്ണിമത്തൻ നീരും തുല്ല്യ അളവിലെടുത്ത് യോജിപ്പിച്ച് മുഖത്തും ശരീരത്തും പുരട്ടുക.
$ തേനും പാലും ചേർത്ത് പുരട്ടുന്നത് മുഖം വൃത്തിയാക്കാനും മൃദുലമാക്കാനും സഹായിക്കും.
$ തേനും പാലും നാരങ്ങാനീരും ചേർന്ന മിശ്രിതം സൂര്യതാപമേറ്റ് കരുവാളിച്ച സ്ഥലങ്ങളിൽ പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം ഉണങ്ങിയ മിശ്രിതം തണുത്തവെള്ളത്തിൽ കഴുകുക.
ചുണ്ടിന്റെ നിറം നിലനിർത്താൻ
പിങ്ക്‌നിറത്തിലുള്ള ചുണ്ടുകളും ചെറുപുഞ്ചിരിയും മുഖസൗന്ദര്യത്തിന്റെ ഭാഗമാണ്. ഇളം പിങ്കുനിറത്തിലുള്ള ചുണ്ടുകൾ സ്ത്രീകളുടെ സ്വപ്‌നമാണ്. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലനിർത്താൻ നല്ല പരിചരണം കൂടിയേ തീരൂ.
$ നല്ല ഗുണമേന്മയുള്ള ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുക.
$ ചുവന്നറോസപുഷ്പത്തിന്റെ ഇതളുകൾ അരച്ചു ചുണ്ടിൽ പുരട്ടുന്നത് നിറം കൂട്ടാൻ സഹായിക്കും.
$ ലിപ് ബാം ഉപയോഗിക്കുമ്പോൾ ചുണ്ടുകൾ കൂടുതൽ മൃദുവും സുന്ദരവുമാകുന്നു.
$ ഉറങ്ങുന്നതിനുമുൻപ് ചുണ്ടുകളിൽ മിൽക് ക്രീം പുരട്ടുന്നത് നല്ലതാണ്.
5. ഗ്ലിസറിൻ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് നല്ലതാണ്.
$ ബീറ്റ്‌റൂട്ട് അരച്ചു ചാറെടുത്ത് ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടുകളുടെ അഴക് കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: