മലപ്പുറം: വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് ജില്ലയില്‍ നടത്തിയ പഥസഞ്ചലനങ്ങള്‍ സംഘശക്തി വിളിച്ചോതുന്നതായിരുന്നു. തിരൂര്‍, പരപ്പനങ്ങാടി, മഞ്ചേരി, പെരിന്തല്‍മണ്ണ, വേങ്ങര, കൊണ്ടോട്ടി, നിലമ്പൂര്‍, കോട്ടക്കല്‍, മലപ്പുറം തുടങ്ങി ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പഥസഞ്ചലനം നടന്നു.
പെരിന്തല്‍മണ്ണയില്‍ നടന്ന പൊതുപരിപാടിയില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ കാര്യദര്‍ശി ടി.യു.മോഹനന് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രവിശ്വാസികളെ മുഴുവന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രങ്ങള്‍ വിശ്വാസ സമൂഹത്തിന്റേതാണ് അവിടേക്കുള്ള സര്‍ക്കാര്‍ കയ്യേറ്റങ്ങളെ ചെറുത്തുതോല്‍പ്പിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിന്തല്‍മണ്ണ തണ്ണീര്‍പന്തലില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനം നഗരം ചുറ്റി ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപത്ത് പൂന്താനം നഗറില്‍ സമാപിച്ചു. എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് രമേശ് കോട്ടായപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.
വേങ്ങര ഖണ്ഡിന്റെ ആഭ്യമുഖ്യത്തില്‍ ഒളകര വ്യാസവിദ്യാനികേതനില്‍ നടന്ന വിജയദശമി മഹോത്സവത്തില്‍ പ്രാന്ത ഘോഷ് സംയോജക് പി.ഹരീഷ്കുമാര്‍ പ്രഭാഷണം നടത്തി. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ആര്‍എസ്എസ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസമൂഹത്തെ വിഘടിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം ശ്രമിക്കുകയാണ്. ലൗജിഹാദിനും മതപരിവര്ത്തനങ്ങള്ക്കുമെതിരെ ഇടതുവലത് സര്‍ക്കാരുകള്‍ മൗനം പാലിച്ചത് അതിന്റെ ഭാഗമായാണ്. സംഘപരിവാര്‍ ആശയങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ റിട്ട.ഡെപ്യൂട്ടി തഹിസില്‍ദ്ദാര്‍ ഇ.വി.രാധാകൃഷ്ണന് അദ്ധ്യക്ഷനായി.
കോട്ടക്കല്‍ ഖണ്ഡിന്റെ പഥസഞ്ചലനം കോട്ടക്കലില്‍ നടന്നു. പൊതുപരിപാടിയില്‍ പ്രാന്ത കാര്യകാരി സദസ്യന്‍ വി.കെ.വിശ്വനാഥന് പ്രഭാഷണം നടത്തി. പിഎസ്വി നാട്യസംഘം റിട്ട.പ്രിന്‍സിപ്പാള്‍ കോട്ടക്കല്‍ ചന്ദ്രശേഖരന് അദ്ധ്യക്ഷനായി.
മഞ്ചേരി ഖണ്ഡിന്റെ പഥസഞ്ചലനം എടവണ്ണയില്‍ നിന്ന് ആരംഭിച്ച് പത്തപ്പിരിയത്ത് അവസാനിച്ചു.
മോങ്ങത്ത് നടന്ന മലപ്പുറം ഖണ്ഡിന്റെ പഥസഞ്ചലനത്തില്‍ നൂറുകണക്കിന് സ്വയംസേവകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: