പറവൂര്‍: പറവൂര്‍ പോലീസ് നിഷ്ക്രിയമായിരിക്കുകയാണെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി അനില്‍ ചിറവക്കാട്, നഗരസഭ കൗണ്‍സിലര്‍ സ്വപ്ന സുരേഷ് എന്നിവര്‍ ആരോപിച്ചു. മതിയായ പോലീസുകാര്‍ ഇല്ലാത്തതിനാല്‍ കേസുകള്‍ കെട്ടിക്കിടക്കുകയാണ്. പറവൂര്‍ നഗര പ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മൂകാംബിക ക്ഷേത്ര പരിസരത്തും മാലിന്യം തള്ളിയിരുന്നു. രാത്രി കാലങ്ങളിലുള്ള പട്രോളിങ്ങും നിലച്ചമട്ടാണ്. നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. ആവശ്യത്തിന് പോലീസുകാരെ നിയമിക്കണം, നിരീക്ഷണ ക്യാമറകള്‍ പുന:സ്ഥാപിച്ച് ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധരെ ഉടന്‍ പിടികൂടണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: