വേങ്ങര: മുസ്ലീം സഹോദരിമാരെ മുത്തലാഖിന്റെ കരാള ഹസ്തത്തില്‍ നിന്നും മോചിപ്പിക്കാന്‍ നേതൃത്വം നല്കിയ നരേന്ദ്രേേമാദിയുടെ പാര്‍ട്ടിക്കനുകൂലമായി വേങ്ങരയിലെ മുസ്ലിം സ്ത്രീകള്‍ വോട്ടുചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്രം മുസ്ലിം സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണ്. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒതുക്കുങ്ങല്‍ പഞ്ചായത്ത് എന്‍ഡിഎ കണ്വെന്ഷന് ഒതുക്കുങ്ങലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 33 ശതമാനം വനിതാ സംവരണം പ്രസംഗിക്കുകയല്ല മറിച്ച് സ്വന്തം പാര്‍ട്ടി സ്ഥാനങ്ങളില്‍ വനിതാ സംവരണം പ്രാവര്‍ത്തികമാക്കിയ ഏക രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി യാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രാവിഷ്കൃത പദ്ധതികളോട് മുഖം തിരിഞ്ഞു നില്കുന്ന ഇരു മുന്നണികളേയും വേങ്ങരയിലെ വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഗീതാമാധവന്, ഒ.ബി.സി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ദിലീപ് ചോലയില്‍, എന്‍.പി. പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: