പാലക്കാട്:ഇതംപ്രഥമമായി ജന്മഭൂമിയുടെയും വടക്കന്തറ ദേവി വിദ്യാനികേതന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വിദ്യാരംഭത്തില്‍ 19 കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു.സ്കൂള്‍ അങ്കണത്തിലെ പ്രത്യേകം വേദിയില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ അഡ്വ. സന്തോഷ് കുമാര്‍ ആചാര്യനായിരുന്നു.വിദ്യാരംഭത്തിന്റെ പ്രധാന്യവും സവിശേഷതയും ചുരുക്ക വാക്കുകളില്‍ വിശദീകരിച്ചാണ് അദ്ദേഹം തുടക്കം കുറിച്ചത്.വിദ്യാലയ സമിതി പ്രസിഡന്റ് എ.നാരായണന്‍കുട്ടി, സെക്രട്ടറി കെ.നടരാജന് ,വൈസ്.പ്രസിഡന്റ് കെ.കണ്ണപ്പന്, ധര്മ്മജാഗരന് പ്രമുഖ് ഷണ്മുഖന്,കെ.കെ.പത്മഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി.
മണ്ണാര്‍ക്കാട്: ശ്രീ മൂകാംബികാ വിദ്യാനികേതന്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന നടന്ന വിദ്യാരംഭത്തില്‍ റിട്ട അധ്യാപകരായ പി.ആര്.പരമേശ്വരന്,പി.ബി.മുരളി ഹരിമേനോന്‍ എന്നിവര്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു.തുടര്‍ന്ന പ്രസാദ വിതരണം നടന്നു.വികെ.അപ്പുകുട്ടി,രാമന് നമ്പീശന്,പി.എസ്.ഹരി,രേണുക മനോജ് എന്നിവര്‍ നേതൃത്വം നല്കി.
പട്ടാമ്പി:മലബാറിലെ ഏക സരസ്വതി ക്ഷേത്രമായ മണ്ണിയമ്പത്തൂര്‍ സരസ്വതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ എ.വി വാസുദേവന്‍ പോറ്റിയുടെ നേത്യത്വത്തില്‍ വിദ്യാരംഭം നടന്നു. 168 കുട്ടികളെ എഴുത്തിനിരുത്തി. പ്രസാദ വിതരണം’ പ്രസാദ ഊട്ട്, എന്നിവ നടന്നു. ക്ഷേത്രം മേല്‍ശാന്തി നരിപ്പറ്റ ശീരിശന് ഭട്ടതിരിപ്പാട് പൂജകള്‍ക്ക് നേതൃത്വം നല്കി.
തിരുവേഗപ്പുറ മഹാദേവക്ഷേത്രത്തില്‍ രാവിലെ മഹാഗണ വിദ്യാരംഭം കുട്ടകളെ എഴുത്തിനിരുത്തലിന് ഡോക്ടര്‍ ദേവന് നമ്പൂതിരി നേത്യത്വം നല്കി, വൈകിട്ട് ചുറ്റുവിളക്ക് എന്നിവയ്യം നടന്നു.മുളയങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ രാവിലെ മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, വിദ്യാരംഭം എഴുത്തിനിരുത്തല്‍, പ്രസാദ വിതരണം എന്നിവയും നടന്നു.മുതുതലശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍, ഗണപതിഹോമം, വിദ്യാരംഭം കുട്ടികളെ എഴുത്തിനിരുത്തലിന് തൃക്കണ്ടിയൂര്‍ മുരളി മാസ്റ്റര്‍ നേതൃത്വം നല്കി, വൈകിട്ട് ചുറ്റുവിളക്ക്,നിറമാല, എന്നിവയും ഉണ്ടായി,പട്ടാമ്പി പടിഞ്ഞാറേമഠം ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ രാവിലെ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങിന് ശങ്ക നാരായണന് നമ്പൂതിരി നേതൃത്വം നല്കി.
പട്ടാമ്പി:നെടുങ്ങനാട്ട് മുത്തശ്യാര്‍ കാവില്‍ വിജയദശമി ദിവസം രാവിലെ വിശേഷാല്‍ പൂജകള്‍, വിദ്യാരംഭം കുട്ടികളെ
എഴുത്തിനിരുത്തല്‍ ചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി മാഠായി മഠം നാരായണന് എമ്പ്രാന്തിരി കാര്‍മ്മികത്വം വഹിച്ചു.വാഹനപൂജാ, പ്രസാദ വിതരണം എന്നിവ ഉണ്ടായി.
ഒറ്റപ്പാലം: വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ലക്കടി കിളളക്കുറുശ്ശി മംഗലം കുഞ്ചന്നമ്പ്യര് ജനമഗൃഹം കലക്കത്തുഭവനില് വിജയദശമി ആചരിച്ചു.നിരവധിപേര്പുസ്തകംപൂജ വെച്ചു.മഹാനവമി നാളില്‍ സരസ്വതി പൂജനടന്നു.രാവിലെ ഏഴ് മണിക് ആരംഭിച്ച വിദ്യാരംഭത്തില്നൂറുകണക്കിനുകുരുന്നുകള് അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നു. തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം ഒറ്റപ്പാലം എം.എല്‍എപി.ഉണ്ണി ഉദ്ഘാടനം ചെയ്തു.കുഞ്ചന്നമ്പ്യാര് സ്മാരകം ചെയര്മാന് ഇ.രാമചന്ദ്രന് അധ്യക്ഷനായി.മുന്‍ എംഎല്‍എ എം.ഹംസ ബ്രോഷര്പ്രകാശനംനിര്വ്വഹിച്ചു.രാവിലെ കലാപീഠം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഒട്ടന്തുളളല്,കാവ്യാര്‍ച്ചന അരങ്ങേറി.പി.ടി.നരേന്ദ്രമേനോന് ,ആര്യന് കണ്ണനൂര്‍, ഗീത മുന്നാര്ക്കോട്,കെ.ആര് ചെത്തല്ലൂര്‍,രാജീവ്കാറല്മണ്ണ,ശ്രീപ്രകാശ് ഒറ്റപ്പാലം തുടങ്ങിയവര്‍ പങ്കെടുത്തു.
കൂറ്റനാട്:പന്നിയൂര്‍ വരാഹമൂര്ത്തിക്ഷേത്രത്തില് പുസ്തകപൂജ, വിദ്യാരംഭം, വിശേഷാല്‍ പൂജ, അന്നദാനം എന്നിവയുണ്ടായി. കൃഷ്ണന്‍നമ്പൂതിരി,വിഷ്ണുനമ്പൂതിരി,എന്നിവര്‍ പൂജകള്‍ക്ക് നേത്യത്വം നല്കി. ഹരിശ്രീകുറിക്കല് ചടങ്ങിന് ടി.വി.നാരായണന്‍നമ്പൂതിരി നേത്യത്വം നല്കി.കുളങ്കര ക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തലിന് വട്ടക്കുളംശങ്കുണ്ണി, ഡോ.എസ്. നാരായണന്, വി.ടി,ബാലചന്ദ്രന്, എം.കെ,രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
അമേറ്റിക്കര ഹരിമംഗലം ക്ഷേത്രത്തില്‍ മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ നിരവധി കുരുന്നുകള്‍ ഹരിശ്രീകുറിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ അക്കിത്തത്തിനൊപ്പം പ്രൊഫ.വിജയകുമാര്‍, പത്മജവേണുഗോപാലന്, ജയശ്രി, ഗോപാലകൃഷ്ണന്, എന്നിവരും എഴുത്തിന് നേതൃത്വം നല്കി.
തപസ്യ വാദ്യ കലാകേന്ദ്രയുടെ കീഴില്‍ സന്തോഷ് ആലങ്കോട് സംഘം അവതരിപ്പിച്ച പഞ്ചവാദ്യം ഉണ്ടായി.
തെക്കിനിയേടത്ത് മനയില്‍ മുന്‍ ശബരിമല മേല്‍ശാന്തി തെക്കിനിയേടത്ത് കൃഷ്ണന്‍നമ്പൂതിരി, മുന്‍ ഗുരുവായൂര്മേല്ശാന്തി കേശവന്‍നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി.
ആലൂര് ചാമുണ്ഡിക്കാവ് ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു.മനോജ് പണിക്കര്‍ നേതൃത്വം നല്കി.
പെരുമ്പറമ്പ്:മൂകാംബിക ക്ഷേത്രത്തില്‍ എടപ്പാള്‍ സി.സുബ്രഹ്മണ്യനും നന്നംമുക്ക് മണലിയാര്‍ ക്ഷേത്രത്തില്‍ പരത്തുളളി രവീന്ദ്രനും നേതൃത്വം നല്കി.ആമക്കാവ് ഭഗവതിക്ഷേത്രം, മലമല്‍ക്കാവ് അയ്യപ്പക്ഷേത്രം, ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം, വട്ടൊള്ളിക്കാവ് ഭഗവതിക്ഷേത്രം,പെരുമണ്ണൂര്‍ പഴയിടത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനക്കര ശിവക്ഷേത്രം, പോട്ടൂര്‍ ശ്രീധര്മ്മക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. കൂടാതെ നവരാത്രിയുടെ ഭാഗമായി ക്ഷേതങ്ങളില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: