പാലക്കാട്:നഗരസഭ നടപ്പാക്കുന്ന ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്കെതിരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന സിപിഎമ്മും, യുഡിഎഫും ഈ പദ്ധതി നടപ്പാക്കാന്‍ നഗരസഭകള്‍ക്ക് നിര്‍ദ്ദേശം നല്കിയ മുഖ്യമന്ത്രിയുടെയും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കെതിരെയുമാണ് സമരം നയിക്കേണ്ടതെന്ന് നഗരസഭ ഉപാധ്യക്ഷന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു.
നഗരത്തിലെ മുഴുവന്‍ വീടുകളില്‍നിന്നും വേര്‍തിരിച്ച മാലിന്യം ശേഖരിച്ച് നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റില്‍ എത്തിച്ച് വളമാക്കി മാറ്റുന്നതിനുവേണ്ടി ആധുനിക രീതിയിലുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി നഗരസഭ സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തോളമായി. കേന്ദ്രീകൃത മാലിന്യസംസ്കരണം സര്‍ക്കാര്‍ നയമല്ലെന്ന് പറഞ്ഞ് പദ്ധതിക്ക് അനുമതി നിഷേധിക്കുകയും, ഉറവിടമാലിന്യ സംസ്കരണം നിര്‍ബന്ധമായും നടപ്പാക്കാനുള്ള നിര്‍ദ്ദേശം നല്കിയതും സംസ്ഥാന സര്‍ക്കാരാണ്.
അതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് നഗരസഭാ കൗണ്‍സിലിലെ സിപിഎം, യുഡിഎഫ് ഉള്‍പ്പെടെയുള്ള കൗസിലര്‍മാര്‍ ഉറവിടമാലിന്യ സംസ്കരണം സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. സിപിഎം കൗസിലര്‍മാര്‍ ഉറവിടമാലിന്യ സംസ്കരണത്തെയും, ഫ്ളാറ്റുകളിലെ മാലിന്യം ശേഖരിക്കേണ്ട എന്ന തീരുമാനത്തെയും എതിര്‍ത്തു എന്ന് പറയുന്നത് അപഹാസ്യമാണ്. സിപിഎം അംഗങ്ങള്‍ ഇത് സംസ്ഥാനസര്‍ക്കാരിന്റെ നയമാണ് എന്ന് പറഞ്ഞ് കയ്യടിച്ചു പാസാക്കിയ തീരുമാനമാണിത്.
നഗരസഭക്ക് ആധുനിക പ്ലാന്റ് സ്ഥാപിക്കാനും, പുതിയ ശുചീകരണ വാഹനങ്ങള്‍ വാങ്ങാനും, വിരമിച്ച ശുചീകരണ തൊഴിലാളികള്‍ക്ക് പകരം പുതിയ ആളുകളെ നിയമിക്കാനും, മാലിന്യം നഗരത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും അനുമതി തരാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഎമ്മും, യുഡിഎഫും സമരത്തിന് തയ്യാറാണോ എന്നും കൃഷ്ണകുമാര്‍ ചോദിച്ചു.
സിപിഎമ്മും, യുഡിഎഫും ഭരിക്കുന്ന കേരളത്തില്‍ ഏറ്റവും അധികം ഫ്ളാറ്റ് സമുച്ചയങ്ങളുള്ള തിരുവനന്തപുരം, കൊച്ചി, തൃപ്പുണിത്തറ എന്നിവിടങ്ങളിലൊന്നും ഫ്ലാറ്റുകളില്‍ നിന്നുമുള്ള മാലിന്യം ശേഖരിക്കുന്നില്ല. എം.ബി.രാജേഷ് എം.പിയും, സിപിഎം, യുഡിഎഫ് നേതാക്കളും പാലക്കാട് നഗരസഭക്കെതിരെ സമരം ചെയ്യുന്നതിന് മുന്‍പ് അവിടെപോയി കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം.
വര്‍ഷങ്ങളായി നഗരം ഭരിച്ചിരുന്ന യുഡിഎഫ്നാണ് ഫ്ളാറ്റുകളില്‍ മാലിന്യ നിര്‍മാര്‍ജ്ജന സവിധാനമില്ലാതെ കെട്ടിട നമ്പര്‍ കൊടുത്തതിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
നഗരസഭാ ചെയര്‍ പേഴ്സന്റെയോ, വൈസ് ചെയര്‍മാന്റെയോ തീരുമാനമല്ല. പകരം നഗരസഭാ കൗണ്‍സിലിന്റേതാണ്. അതുകൊണ്ടുതന്നെ ഉറവിടമാലിന്യ സംസ്കരണ പദ്ധതിയും, ഫ്ളാറ്റുകളിലെ മാലിന്യം ശേഖരിക്കേണ്ടതില്ല എന്ന തീരുമാനവും, ഫ്ളാറ്റുകള്‍ നല്‍കിയിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് അനുവധിക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചാല്‍ അത് നടപ്പാക്കുമെന്നും പത്രക്കുറുപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: