പാലക്കാട്:ലോകം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഭാരതമാണെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്.മോഹനന് പറഞ്ഞു. ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് പാലക്കാട് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവും സമൂഹികവുമായ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം നല്കാന് കഴിയുന്നത് ഈ നാടിന്റെ സംസ്കൃതിക്ക് മാത്രമാണ്. അത് ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ ലോകത്തില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവുകയില്ല. സ്വാമി വിവേകാനന്ദന്റെ സ്വപ്നം പോലെ നമ്മുടെ രാഷ്ട്രം ലോക ഗുരുസ്ഥാനത്ത് എത്തണം. അതിന് പൂര്വ്വികന്മാര് പകര്‍ന്നു നല്കിയ സന്ദേശങ്ങള്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളണം. ഇതിനായുള്ള ഇച്ഛാശക്തി ഓരോരുത്തരുടേയും ഹൃദയത്തില്‍ എത്തിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിലും സമൂഹത്തിലും സംഘടിതമായ മനോഭാവം ആവശ്യമാണ്. അത് ഉണ്ടാക്കിയെടുക്കുന്നതിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഹൈന്ദവമായ മൂല്യങ്ങളാണ് രാഷ്ട്രത്തിന്റെ അസ്ഥിത്വം. രാഷ്ട്രത്തിന്റെ പരം വൈഭവം ജനങ്ങളിലൂടെയാവണം. അതിനായാണ് ആര്‍എസ്എസ് പരിശ്രമിക്കുന്നത്. പണാധിപത്യത്തിലൂടെയും മതാധിപത്യത്തിലൂടെയും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഇന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും എ.ആര്.മോഹനന് പറഞ്ഞു.
ഡോ.രഘുനാഥ് പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സഹ സംഘചാലക് അരവിന്ദാക്ഷന്, ജില്ലാ നഗര്‍ സംഘചാലക് എ.നാരായണന്‍കുട്ടി, നഗര്‍ കാര്യവാഹ് രാമന്, പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീളാ ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
വടക്കഞ്ചേരി:ആര്‍എസ്എസ് വടക്കഞ്ചേരി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ പഥ സഞ്ചലനം നടത്തി. ചല്ലുപടിയില് നിന്നും ആരംഭിച്ച പഥ സഞ്ചലനം മുടപ്പല്ലൂരില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ ധ്വജാരോഹണം, പ്രാര്‍ത്ഥന, അമൃത വചനം, വ്യക്തിഗീതം, എന്നിവക്ക് ശേഷം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ബാബു രാജന് മാസ്റ്റര്‍ പ്രഭാഷണം നടത്തി. എം.എ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ആര്.അശോകന് സ്വാഗതം പറഞ്ഞു.
ശ്രീകൃഷ്ണപുരം:ആര്‍എസ്എസ് ശ്രീകൃഷ്ണപുരം ഖണ്ഡിന്റെ അഭിമുഖ്യത്തില്‍ വിജയദശമി ആഘോഷിച്ചു. കുലുക്കിലിയാട് നിന്ന് ആരംഭിച്ച പദസഞ്ചലനം കോട്ടപ്പുറം കണിയാര്കാവ് മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ പാലക്കാട് വിഭാഗ് പ്രചാര്‍ പ്രമുഖ് എം.മോഹന്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ട.കേണല്‍ കെ.നാരായണന് ആധ്യക്ഷത വഹിച്ചു. ഖണ്ഡ് സംഘചാലക് കെ.ഹരിദ്രകുമാര് സംസാരിച്ചു.
കൂറ്റനാട്:ആര്‍എസ്എസ് തൃത്താല താലൂക്കിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ആഘോഷിച്ചു. ഞാങ്ങാട്ടിരി മുക്കാരത്തിക്കാവ് ഭഗവതിക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പഥസഞ്ജലനം വട്ടുള്ളിക്കാവ് ക്ഷേത്രമൈതാനത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ കാര്യകാരി സദസ്യന്‍ കെ.കൃഷ്ണന്‍കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഡോ.സി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഖണ്ഡ് സംഘചാചാലക് എ.എം.രാമന്, ടി.അരവിന്ദന് എന്നിവര്‍ സംസാരിച്ചു.
മണ്ണാര്‍ക്കാട്:ആര്‍എസ്എസ് മണ്ണാര്‍ക്കാട് താലൂക്കിന്റെ ആഭിമുഖ്യത്തില്‍ പഥ സഞ്ചലനം നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക്ക് പി.എന്‍.ഹരികൃഷ്ണകുമാര്‍ മുഖ്യ പ്രാഭാഷണം നടത്തി. റിട്ട.ഡിവൈഎസ്പി എ.കെ.ഉദയഭാനു അധ്യക്ഷത വഹിച്ചു. താലൂക്ക് സംഘചാലക് .പി .ബി. മുരളി സംസാരിച്ചു. കരിമ്പ പനയം പാടം മുതല്‍ കല്ലടിക്കോട് ചുങ്കവരെ നടന്ന പദസഞ്ചലനത്തില്‍ നൂറ് കണക്കിന് സ്വയം സേവകര്‍ പാങ്കെടുത്തു
അഗളി:അട്ടപ്പാടിയില്‍ വിജയദശമിയോടനുബന്ധിച്ച് ആര്‍എസ്എസ് പഥ സഞ്ചലനം സംഘടിപ്പിച്ചു. കക്കുപ്പടിയില്‍ നിന്നും ആരംഭിച്ച പഥ സഞ്ചലനം ചെമ്മണ്ണൂരില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ പാലക്കാട് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരം മുഖ്യ പ്രഭാഷണം നടത്തി. അട്ടപ്പാടി ഖണ്ഡ് സംഘചാലക് ഡോ.വി.നാരായണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: