പെരുമ്പാവൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘം സമാജത്തിലെ പല സംഘടനകളില്‍ ഒന്നല്ലെന്നും, സമാജത്തിന്റെ സ്വന്തം സംഘടനയാണെന്നും പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് പറഞ്ഞു. രായമംഗലം ഖണ്ഡിന്റെ വിജയദശമി മഹോത്സവ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ത്തവ്യബോധവും ലക്ഷ്യബോധവുമുള്ളവരെ വാര്‍ത്തെടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ആര്‍എസ്എസ്സിന് ആരംഭകാലം മുതല്‍ എതിര്‍പ്പുകള്‍ മാത്രമാണ് എല്ലാഭാഗത്തുനിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ എതി ര്‍പ്പുകളെ അതിജീവിച്ച് ലോകം കീഴടക്കുവാന്‍ ആര്എസ്സ്എസ്സിനായി. വിദ്യാര്‍ത്ഥി പരിഷത്ത്, ഭാരതീയ മസ്ദൂര്‍ സംഘം, ബിജെപി എന്നിവയെല്ലാം ഇന്ന് ഒന്നാമതെത്തിയത് ഇത്തരത്തിലാണന്നും പ്രാന്തസംഘചാലക് ഓര്‍മ്മപ്പെടുത്തി.
ചെറുകുന്നം ധര്‍മ്മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്നും പഥസഞ്ചലനം ഉണ്ടായിരുന്നു. ഓടയ്ക്കാലിയില്‍ നടന്ന പൊതുപരിപാടികളില്‍ വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയര്‍ ഗസറ്റഡ് ഓഫീസര്‍ ബാബു ഇരുമല അദ്ധ്യക്ഷനായി. ജില്ലാ സംഘചാലക് ഇ.വി. നാരായണന്, ഖണ്ഡ് കാര്യവാഹ് സി.എസ്. രാഗീഷ് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്സ്എസ്സ് പെരുമ്പാവൂര്‍ ഖണ്ഡിന്റെ നേ തൃത്വത്തില്‍ നടന്ന പഥസഞ്ചലനത്തില്‍ നൂറ് കണക്കിന് സ്വയം സേവകര്‍ പങ്കെടുത്തു. പിന്നീട് തപസ്യ മൈതാ നിയില്‍ ശാരീരിക പ്രകടനം നടന്നു. വിഭാഗ് കാര്യവാഹ് എം.ആര്. കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്. ജയമോഹന് നായര്‍ അദ്ധ്യക്ഷനായി. ഖണ്ഡ് കാര്യവാഹ് വി.വി. ശ്രീനിവാസന് നേതൃത്വം നല്കി.
കോതമംഗലം: ശക്തിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യലോകം നിലനില്ക്കുന്നതതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ്. വിജയദശമിയോടനുബന്ധിച്ച് രാഷ്ടീയ സ്വയംസേവക സംഘം കോതമംഗലം താലൂക്കിന്റെ ആഭിമുഖ്യത്തില്‍ പിണ്ടിമനയില്‍ നടന്ന പൊതുപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ കെ.എന്‍. രാജു അദ്ധ്യക്ഷനായി.
മുത്തംകുഴി കവലയില്‍ നിന്നാരംഭിച്ച പഥസഞ്ചലനം വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ചിറ്റേക്കാട്ട്കാവ് ക്ഷേത്രമൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ യോഗ, സൂര്യനമസ്ക്കാരം തുടങ്ങിയവയുടെ പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് ഇ.എന്‍. നാരായണന് സംബന്ധിച്ചു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ പഥസഞ്ചലനത്തിലും പൊതുപരിപാടിയില്‍ നിരവധി സംഘബന്ധുക്കളും പങ്കെടുത്തു.
പറവൂര്‍ : ആര്‍എസ്എസ് പറവൂര്‍ ഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ തൊണ്ണൂറ്റി രണ്ടാമത് ജന്മദിനം ആഘോഷിച്ചു . കൈതാരം അയ്യപ്പസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിച്ച പഥസഞ്ചലനം തൃക്കപുരം ക്ഷേത്ര മൈതാനിയില്‍ സമാപിച്ചു . തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക മഹാ സംഘ് സംസ്ഥാന സംഘടന സെക്രട്ടറി കെ.മോഹനകണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി . ചാത്തനാട് സെന്റ്. വിന്‍സെന്റ് പള്ളി വികാരി ഫാദര്‍ ജോസ് കുര്യാപ്പിള്ളി അദ്ധ്യക്ഷനായി . ആര്‍എസ്എസ് പറവൂര്‍ ഖണ്ഡ് സംഘചാലക് ഡോ.ജി.അനില്‍കുമാര്‍ , കാര്യവാഹ് എം.എസ്.സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: