കൊച്ചി: ഐഒസിയുടെ പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതി ഒക്ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം ഗവ ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങിനും പുതുവൈപ്പ് സന്ദര്‍ശനത്തിനും ശേഷം സംസാരിക്കുകയായിരുന്നു സമിതിയംഗങ്ങള്‍.
ഐഒസിയുടെ പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പരിശോധിക്കുകയും ചോദിച്ചറിയുകയും ചെയ്തെന്ന് സമിതി ചെയര്മാന് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ എന്‍. പൂര്‍ണചന്ദ്രറാവു പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് അധികൃതര്‍, പുതുവൈപ്പ് നിവാസികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ച് അഭിപ്രായങ്ങളും പരിശോധിച്ചശേഷം ഒക്ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് ടൗണ്‍പ്ളാനര്‍ ഈപ്പന് വര്‍ഗീസ്, എന്‍സിഇഎസ്എസ് മുന്‍ ശാസ്ത്രജ്ഞന് കെ.വി. തോമസ് എന്നിവരാണ് സമിതിയംഗങ്ങള്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, അസിസ്റ്റന്റ് കളക്ടര്‍ ഈശപ്രിയ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്, എന്‍സിഇഎസ്എസിലെ ഡോ. കെ.കെ. രാമചന്ദ്രന്, ഡോ. പ്രകാശ്, ഡോ. രമേശന്, ജോണ്‍ മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: