കൂറ്റനാട്:പാവറട്ടി കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി തുടങ്ങി.വാട്ടര്‍ അതോറിറ്റിയുടെ ടെക്നിക്കല്‍ വിഭാഗമാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
ബുധനാഴ്ച ആരംഭിച്ച പണികള്‍ ഇന്നലെ വൈകിട്ടും അവസാനിച്ചില്ല.ബുധനാഴ്ച പതിനൊന്ന് മണിയോടെയാണ് ഭൂമിക്കടിയിലൂടെ പോകുന്നകൂറ്റന് പൈപ്പ് പൊട്ടിയത്. ചാലിശ്ശേരി പെരുമ്പിലാവ് റൂട്ടില്‍ അറക്കലിലാണ് പൈപ്പ് പൊട്ടിയത്.ഇതോടെ റോഡ് തകരുകയും,സമീപത്തെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറുകയും ചെയ്തിരുന്നു.
ജെസിബി കൊണ്ട് വലിയ കുഴിയെടുത്താണ് പണി.ഇതോടെ ഇന്നലെ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് പെരുമ്പിലാവ് വരെ നീണ്ടു. താഴ്ന്ന പ്രദേശമായതിനാല്‍ വെള്ളം വറ്റിക്കുന്നതിന് പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പൈപ്പിലൂടെ കുഴിയിലേക്ക് ഒഴുകി എത്തുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ചാണ്പുറത്തേക്ക് കളയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: